CINEMA

30 ആയിട്ടില്ല 13ൽ എത്തി: പിറന്നാൾ സമ്മാനവുമായി കാളിദാസ്; വിഡിയോ

30ാം പിറന്നാൾ ആഘോഷിക്കുന്ന കാളിദാസ് ജയറാമിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. ചൂടുവെള്ളം ഒഴിക്കുമ്പോൾ തന്റെ മുഖം തെളിഞ്ഞു വരുന്നൊരു മഗ് ആണ് കാളിദാസിന് സമ്മാനമായി ലഭിച്ചത്.

സിനിമാ ക്ലാപ്പ് ബോർഡിന്റെ രൂപത്തിലെ പിറന്നാൾ കേക്കും മനോഹരമായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചു. ‘‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ’’, എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.

നടന് ആശംസകള്‍ അറിയിച്ച് നിരവധി പേരെത്തി. മുപ്പതുകാരുടെ ക്ലബ്ബിലേക്ക് സ്വാഗതം അറിയിച്ചുകൊണ്ടാണ് ചിലരുടെ ആശംസ. ‘കല്യാണത്തിന് മുന്‍പുള്ള അവസാനത്തെ ബാച്ച്‌ലര്‍ ബര്‍ത് ഡേ അല്ലേ നന്നായി ആഘോഷിക്കൂ’ എന്ന് പറഞ്ഞവരുമുണ്ട്. കണ്ണന് 30 വയസ്സായി എന്ന് വിശ്വസിക്കാന്‍ കഴിയാത്തവരാണ് വേറെ ചിലര്‍.

ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് ജയറാം, കൊച്ചു കൊച്ച് സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മുഴുവന്‍ ഇഷ്ടവും പിടിച്ചു പറ്റിയിരുന്നു. എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയെടുത്തു. നായകനായി തിരിച്ചെത്തിയ ശേഷം തമിഴിലും മലയാളത്തിലുമായി മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ‘രജനി’ എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനം പ്രത്യക്ഷപ്പെട്ടത്.

English Summary:
Kalidas Jayaram Birthday Celebration


Source link

Related Articles

Back to top button