ഗാസയിൽ ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ

ജറുസലെം: ഗാസ മുനന്പിൽ ഹമാസിന്റെ ഒളിത്താവളമായ നാലു കിലോമീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തിയതായി ഇസ്രേലി സേന. ഇതുവരെ കണ്ടെത്തി തകർത്ത തുരങ്കങ്ങളിൽ ഏറ്റവും നീളംകൂടിയതാണ് ഇതെന്നും ചെറുവാഹനങ്ങൾക്ക് യാത്ര ചെയ്യാനാവുന്ന സൗകര്യവും റെയിൽ പാളവും തുരങ്കത്തിലുണ്ടെന്നും സൈന്യം അറിയിച്ചു. 50 മീറ്റർ ആഴത്തിലുള്ള ഈ തുരങ്കത്തിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.
ഇസ്രയേലുമായുള്ള എറേസ് അതിർത്തി ക്രോസിംഗിനടുത്താണ് ഈ തുരങ്കത്തിന്റെ കവാടം. ദശലക്ഷക്കണക്കിനു ഡോളർ ചെലവിട്ട് വർഷങ്ങളെടുത്താണ് ഇതു നിർമിച്ചിട്ടുള്ളതെന്നും ഡ്രെയ്നേജ് സംവിധാനം, വൈദ്യുതി, വെന്റിലേഷൻ, ആശയവിനിമയ ശൃംഖല എന്നിവയെല്ലാം തുരങ്കത്തിലുണ്ടെന്നും സൈന്യം അറിയിച്ചു.
Source link