അഭയാർഥിബോട്ട് മുങ്ങി 61 മരണം
ട്രിപ്പോളി: ലിബിയൻ തീരത്ത് അഭയാർഥി ബോട്ട് മുങ്ങി 61 പേർ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. ലിബിയയിലെ സുവാര തീരത്തുനിന്നു പുറപ്പെട്ട ബോട്ടിൽ 86 പേരാണ് ഉണ്ടായിരുന്നത്. നൈജീരിയ, ഗാംബിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യക്കാരാണിവർ. രക്ഷപ്പെടുത്തിയവരെ ലിബിയൻ തടവറയിലേക്കു മാറ്റിയെന്നാണു റിപ്പോർട്ടുകൾ.
അനധികൃതമായി യൂറോപ്പിലേക്ക് കുടിയേറാൻ മോഹിക്കുന്നവർ യാത്ര പുറപ്പെടുന്ന സ്ഥലങ്ങളിലൊന്നാണു ലിബിയ. മെഡിറ്ററേനിയൻ കടലിൽ ഈ വർഷം അഭയാർഥി ദുരന്തങ്ങളിൽ 2,200 പേർ മരിച്ചുവെന്നാണ് കുടിയേറ്റകാര്യങ്ങൾ നിരീക്ഷിക്കുന്ന യുഎൻ ഏജൻസി ഐഒഎം അറിയിച്ചത്. ഈ വർഷം ലിബിയയിൽനിന്നും ടുണീഷ്യയിൽനിന്നുമായി 1,53,000 അനധികൃത കുടിയേറ്റക്കാർ ഇറ്റലിയിലെത്തി.
Source link