നാഗേഷ് ട്രോഫി: കേരളം ഇന്നു കളത്തിൽ

കൊച്ചി: നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സിയില്‍ ആതിഥേയരായ കേരളം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ബിഹാറാണ് എതിരാളികള്‍. കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ ഈ മാസം 22 വരെ നടക്കും. കേരളം നാളെ ഒഡീഷയെയും 20ന് ഉത്തര്‍ പ്രദേശിനെയും 21ന് ജാര്‍ഖണ്ഡിനെയും നേരിടും. അനന്തു ശശികുമാര്‍ ക്യാപ്റ്റനും എന്‍.കെ. വിഷ്ണു വൈസ് ക്യാപ്റ്റനുമായി 14 അംഗ ടീമാണ് കേരളത്തിന്റേത്. 28 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ആറു സംസ്ഥാനങ്ങളിലായാണ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗം മിന്നുമണി നിര്‍വഹിച്ചു.
Source link