കൊച്ചി: പശ്ചിമേഷ്യയിലെ പ്രമുഖ റീട്ടെയ്ലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കും. ഒമാന്‍ ഭരണാധികാരിയായതിനുശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി ലീല പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യൂസഫലി ഒമാന്‍ സുല്‍ത്താന്‍ വിവരിച്ചു. നിലവില്‍ 36 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവര്ണറേറ്റുകളിലുള്ളത്. സീനിയര്‍ മാനേജ്മെന്റ് ഉള്‍പ്പെടെ 3,500ലധികം ഒമാന്‍ പൗരന്മാരാണ് ലുലു ഗ്രൂപ്പ് ഒമാനില്‍ ജോലി ചെയ്യുന്നത്.

Source link