WORLD

ഗാസയിലെ പള്ളി ആക്രമണം: അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ


വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഗാ​​​സ​​​യി​​​ലെ ഹോ​​​ളി ഫാ​​​മി​​​ലി പ​​​ള്ളി​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​പ​​​ല​​​പി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു ക്രൈ​​​സ്ത​​​വ വ​​​നി​​​ത​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ മ​​​ഠം ത​​​ക​​​രു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഗാ​​​സ​​​യി​​​ൽ​​​നി​​​ന്നു വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ളാ​​ണു ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​ന്ന​​​ലെ ത്രി​​​കാ​​​ല​​​ജ​​​പ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കി​​​ടെ മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. “ഗാ​​​സ​​​യി​​​ലെ ഹോ​​​ളി ഫാ​​​മി​​​ലി പ​​​ള്ളി​​​വ​​​ള​​​പ്പി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ള​​​ല്ല കു​​​ടും​​​ബ​​​ങ്ങ​​​ൾ, കു​​​ട്ടി​​​ക​​​ൾ, രോ​​​ഗി​​​ക​​​ൾ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ എ​​​ന്നി​​​വ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ന​​​ഹി​​​ദാ ഖ​​​ലീ​​​ൽ ആ​​​ന്‍റ​​​ൺ എ​​​ന്ന അ​​​മ്മ​​​യും അ​​​വ​​​രു​​​ടെ മ​​​ക​​​ളാ​​​യ സ​​​മാ​​​ർ ക​​​മാ​​​ൽ ആ​​​ന്‍റ​​​ണും കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബാ​​​ത്ത് റൂ​​​മി​​​ലേ​​​ക്കു പോ​​​കു​​​ന്പോ​​​ഴാ​​​ണ് ഇ​​​വ​​​ർ​​​ക്കു നേ​​​ർ​​​ക്ക് വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​ത് -​​മാ​​​ർ​​​പാ​​​പ്പ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഗാ​​​സ​​​യി​​​ലെ ഏ​​​ക ക​​​ത്തോ​​​ലി​​​ക്കാ ഇ​​​ട​​​വ​​​ക​​​യാ​​​യ ഹോ​​​ളി ഫാ​​​മിലി പ​​​ള്ളി​​​ക്കു സ​​​മീ​​​പം ക​​​ന​​​ത്ത ബോം​​​ബിം​​​ഗാ​​​ണ് ഇ​​​സ്രേ​​​ലി സേ​​​ന ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. സൈ​​​നി​​​ക ടാ​​​ങ്കി​​​ൽ​​​നി​​​ന്നു​​​ള്ള റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ള്ളി​​​വ​​​ള​​​പ്പി​​​ലു​​​ള്ള മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ മ​​​ഠം ത​​​ക​​​ർ​​​ന്ന​​​താ​​​യി ജ​​​റൂസ​​​ലെ​​​മി​​​ലെ ല​​​ത്തീ​​​ൻ പാ​​​ത്രിയാ​​​ർ​​​ക്കീ​​​സി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​ഠ​​​ത്തി​​​ലെ ജ​​​ന​​​റ​​​റേ​​​റ്റ​​​ർ ത​​​ക​​​രു​​​ക​​​യും വ​​​ൻ തീ​​​പി​​​ട​​​ത്ത​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു. കെട്ടിടം ഉപയോഗശൂന്യമായി. 54 ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​ണു മ​​​ഠ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​കാ​​​ല​​​ത്തു​​ത​​​ന്നെ ഇ​​​വി​​​ടം ആ​​​രാ​​​ധ​​​നാ കേ​​​ന്ദ്ര​​​മാ​​​ണെ​​​ന്ന സിഗ്നൽ നല്കിയിരുന്നുവെന്നും ഓ​​​ഫീ​​​സ് പ​​​റ​​​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​സ്രേ​ലി സ്നൈപ്പർ സൈ​നി​ക​ന്‍റെ വെ​ടി​യേ​റ്റാ​ണ് പ​ള്ളി​യി​ൽ അ​ഭ​യം തേ​ടി​യി​രു​ന്ന ര​ണ്ടു ക്രൈ​സ്ത​വ വ​നി​ത​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പി​ൽ ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.


Source link

Related Articles

Back to top button