ഭീഷണിയായി വിദേശ കുരുമുളക്

വൻ തോതിൽ വിദേശ കുരുമുളക് എത്തിക്കുന്ന വ്യവസായികളുടെ നീക്കം ആഭ്യന്തരവിപണിയുടെ താളം തെറ്റിക്കുന്നു. ഏലം ലേല കേന്ദ്രങ്ങളിൽ മധ്യവർത്തികളുടെ ആഴിഞ്ഞാട്ടമാണ്. ഇതു വിലക്കയറ്റത്തിനു തുരങ്കം വച്ചതായി കാർഷിക മേഖല കരുതുന്നു. ശൈത്യം ശക്തമെങ്കിലും ചുക്കിന് ആവശ്യക്കാർ കുറവാണ്. വെളിച്ചെണ്ണ മുന്നേറാനാവാതെ വഴുതുന്നു. സ്വർണവിലയിൽ വൻ ചാഞ്ചാട്ടം ദൃശ്യമാണ്. വിദേശ കുരുമുളക് ഇറക്കുമതി റിക്കാർഡ് തലത്തിലേക്കു നീങ്ങുകയാണ്. ആഭ്യന്തരവിപണിയുടെ താളംതെറ്റിക്കാൻ വൻകിട വ്യവസായികൾ കുരുമുളക് ഇറക്കുമതിക്കായി കഴിഞ്ഞമാസം മത്സരിച്ചു. നവംബറിലെ ഇറക്കുമതി 3,000 ടണ്ണിന് മുകളിലാണ്. ഇറക്കുമതി ഡ്യൂട്ടിയിൽമാത്രം താത്പര്യം കാണിച്ചു വാണിജ്യമന്ത്രാലയം വ്യവസായികൾക്കു മുന്നിൽ പച്ചക്കൊടി ഉയർത്തുന്പോൾ, ആഭ്യന്തര കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ കണ്ടില്ലെന്നു നടിക്കുകയാണ് കേന്ദ്രം. ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്കു ഡ്യൂട്ടി ഇനത്തിൽ 80 കോടിയിലധികം രൂപ ലഭിച്ചതായാണു നിരീക്ഷകരുടെ വിലയിരുത്തൽ. വ്യാജനും കലർത്തി പിന്നിട്ടവാരം കൊച്ചി വിപണിയിൽ വിൽപ്പനയ്ക്കെത്തിയ ചരക്കിൽ ഇറക്കുമതി മുളകും കലർത്തിയിട്ടുണ്ട്. ലിറ്റർ വെയിറ്റിലും മുളകിന്റെ സ്വാദിലും വ്യത്യാസമുണ്ടെങ്കിലും കലർത്തിയെത്തിക്കുന്പോൾ മാർക്കറ്റ് നിരക്കിലും വില കുറച്ചാണു പലരും ശേഖരിക്കുന്നത്. ഒന്നിലധികം വ്യാപാരകേന്ദ്രങ്ങളിൽ ഇത്തരത്തിൽ ഇടപാടുകൾ നടക്കുന്പോൾ സ്വാഭാവികമായും റെഡി ചരക്കിന്റെ വില താഴാനിടയാകും. ക്വിന്റലിന് 400 രൂപയുടെ ഇടിവ് പിന്നിട്ടവാരം അണ്ഗാർബിൾഡ് മുളക് നേരിട്ടു. വാരാന്ത്യം 58,100 രൂപയിലാണ്. അതേസമയം, കർഷകർ കുരുമുളക് വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതല്ലാതെ കാര്യമായി ചരക്കിറക്കുന്നില്ല. അടുത്ത സീസണിലെ വിളവ് സംബന്ധിച്ചു വ്യക്തമായ ചിത്രം ലഭിച്ചശേഷം കൂടുതൽ വാങ്ങലുകൾക്കു നീക്കം നടത്താമെന്ന നിലപാടിലാണ് ഉത്തരേന്ത്യക്കാർ. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ മുളകുവില ടണ്ണിന് 7,750 ഡോളറിൽനിന്ന് 7,500ലേക്കു താഴ്ന്നു. അതേസമയം, ചുരുങ്ങിയ ദിവസങ്ങളിൽ വിയറ്റ്നാം അവരുടെ നിരക്ക് 3825 ഡോളറിൽനിന്ന് 4100 ഡോളറാക്കി. ഇന്തോനേഷ്യ 4,200 ഡോളറിനും ബ്രസീൽ 3,600 ഡോളറിനും ക്വട്ടേഷൻ നൽകി. ഏലപ്രവാഹം ലേലകേന്ദ്രങ്ങളിൽ ഏലക്കാ പ്രവാഹമാണ്. സീസണ് കാലമായതിനാൽ ഒരുവശത്ത് ഉത്പാദനം ഉയർന്നത് നേട്ടമാക്കാനാകുമെന്നു കാർഷികമേഖല കണക്കുകൂട്ടി. ഇതിനിടെ, മധ്യവർത്തികൾ നേരത്തേ ലേലത്തിൽ പിടിച്ച ചരക്ക് വീണ്ടും വിൽപ്പനയ്ക്കിറക്കുന്നതു വിലക്കയറ്റത്തിനു തടസമായി. ചില ദിവസങ്ങളിൽ 1.75 ലക്ഷം കിലോ ഏലക്ക വരെ ലേലത്തിനെത്തി. ക്രിസ്മസ്-പുതുവർഷ ഡിമാൻഡ് വിലയുയർത്തുമെന്നു പ്രതീക്ഷിച്ച അവസരത്തിൽ പൂളിംഗ് വഴി വീണ്ടും ചരക്കിറക്കി നിരക്കുയരുന്നത് തടഞ്ഞു. ആഭ്യന്തര-വിദേശ ഡിമാൻഡ് ഏലത്തിനുണ്ടെങ്കിലും അതിനനുസൃതമായി നിരക്ക് കയറുന്നില്ല. വാരാവസാനം ശരാശരി ഇനങ്ങൾ 1,650 രൂപ റേഞ്ചിലും മികച്ചയിനങ്ങൾ 2,250 രൂപ റേഞ്ചിലുമാണ്.
ജാതിക്കയും ജാതിപത്രിയും മാത്രമല്ല ജാതിപ്പൂവും ശേഖരിക്കാൻ അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്തുണ്ട്. ഉത്സവദിവസങ്ങൾ അടുത്തതിനാൽ കർഷകർ ചരക്കിറക്കുമെന്ന കണക്കുകൂട്ടലിലാണു വ്യവസായികൾ. മധ്യകേരളത്തിലെ ജാതിക്കർഷകർ വില ഉയരുന്നതിനുവേണ്ടി കാത്തുനിൽക്കുകയാണ്. ജാതി തൊണ്ടൻ കിലോ 280ലും പത്രി 480ലുമാണ്. ജാതി ഫ്ളവർ 1750 രൂപയിലും ഇടപാടുകൾ നടന്നു. പുതിയ സീസണ് ആരംഭിക്കാൻ മാർച്ച് വരെ കാത്തിരിക്കണം. ഉത്സവദിവസങ്ങൾ അടുത്തെങ്കിലും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരില്ല. ക്രിസ്മസിനു മുന്നോടിയായുള്ള ഡിമാൻഡ് മില്ലുകാർ പ്രതീക്ഷിച്ചെങ്കിലും ഇറക്കുമതി എണ്ണകൾ വിൽപ്പനയിൽ മുന്നിട്ടുനിൽക്കുകയാണ്. പാം ഓയിലിന്റെ ആകർഷകമായ വില ഡിമാൻഡ് ഉയർത്തി. 8450 രൂപയിലാണ് പാം ഓയിൽ വില. മുന്നേറാതെ റബർ ടയർ നിർമാതാക്കൾ റബറിൽ താത്പര്യം കാണിച്ചെങ്കിലും വിലയുയർത്താൻ തയാറല്ല. ക്രിസ്മസ് അടുത്തിനാൽ ചെറുകിട കർഷകർ കുറഞ്ഞ അളവിൽ ഷീറ്റും ലാറ്റക്സും വിൽപ്പനയ്ക്കിറക്കുന്നുണ്ട്. വൻകിട തോട്ടങ്ങൾ വിൽപ്പനയ്ക്ക് ഉത്സാഹിക്കുന്നില്ലെന്നാണു കാർഷിക മേഖല നൽകുന്ന സൂചന. കൊച്ചിയിൽ നാലാം ഗ്രേഡ് 15,100 രൂപയിലാണ്. ഉത്തരേന്ത്യൻ വ്യവസായികൾ അഞ്ചാം ഗ്രേഡ് 14,900 രൂപയ്ക്കും വാങ്ങി. ആഭരണവിപണികളിൽ പവൻ 45,720 രൂപയിൽനിന്ന് 45,320ലേക്ക് ഇടിഞ്ഞങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് 46,200ലേക്കു കയറി. ശനിയാഴ്ച പവൻ 45,840 രൂപയിലാണ്. ഒരു ചുക്കുമില്ല! ഉത്തരേന്ത്യ ശൈത്യത്തിന്റെ പിടിയിലമർന്നിട്ടും ചുക്കിനു കാര്യമായ ഓർഡറില്ല. വൻ പ്രതീക്ഷയിൽ കേരളവും കർണാടകയും ഉയർന്ന അളവിൽ ചുക്ക് സംഭരിച്ചിട്ടുണ്ട്. നവംബറിൽ തന്നെ ഉത്പന്നവിലയിൽ ഉണർവു കണ്ടുതുടങ്ങാറുണ്ടെങ്കിലും ഇക്കുറി ഡിസംബർ ആദ്യ പകുതി അവസാനിച്ചിട്ടും വില സ്റ്റെഡിയാണ്. ഇഞ്ചിക്കൃഷി കുറഞ്ഞത് ചുക്ക് ഉത്പാദനത്തെ ബാധിച്ചു. മികച്ചയിനം ചുക്കുവില 34,000 രൂപയിലാണ്. ശൈത്യകാല ഡിമാൻഡ് ഉത്പന്നത്തെ 40,000ലേക്ക് അടുപ്പിക്കുമെന്ന് ഒരുവിഭാഗം കരുതിയെങ്കിലും നിരക്കുയർന്നില്ല. ഉത്തരേന്ത്യൻ മാർക്കറ്റുകളിൽ വിദേശ ചുക്ക് സ്റ്റോക്കുള്ളത് ആശങ്കയാണ്. ഗൾഫ് മേഖലയിൽനിന്ന് ചുക്കിന് ഓർഡറുകളെത്തുമെന്ന സൂചനയാണു കയറ്റുമതി മേഖലയിൽനിന്ന് ലഭിക്കുന്നത്.

Source link