തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പതിമൂന്നു സംരംഭങ്ങൾക്ക് 2023-ലെ കോസിഡിസി ദേശീയ പുരസ്കാരം നേടി. വി പാക്ക്, ഇൻഡകാർബ് ആക്ടിവേറ്റഡ് കാർബൺ-തൃശൂർ സെൻഡ്രോയിഡ് പോളിമർ ടെക്നോളോജിസ്-പാലക്കാട്, ഫ്ലോററ് ബിൽഡിംഗ് സിസ്റ്റംസ്-കണ്ണൂർ , ആർടെക് റിയൽറ്റേഴ്സ്, ഫ്ലോറ്റൽസ് ഇന്ത്യ, എമറൈറ്റ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് – തിരുവനന്തപുരം, അൽ മദീന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ആയുർഗ്രീൻ ആയുർവേദ ഹോസ്പിറ്റൽസ്- മലപ്പുറം, എറണാകുളത്തുനിന്നുള്ള സെൻട്രിഫ് പ്രൈവറ്റ് ലിമിറ്റഡ്, വാളൂക്കാരൻ മോഡേൺ റൈസ് മിൽ, കോഴിക്കോട്ട് നിന്നുള്ള ഗോപാൽ റിഫൈനറീസ് ആൻഡ് ഓയിൽ മിൽസ്, വായനാട്ടിൽ നിന്നുള്ള മറീന മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ എന്നീ സംരംഭങ്ങളാണ് അവാർഡിന് അർഹരായത്. നവംബർ പതിനഞ്ചിനു കോയമ്പത്തൂരിൽ നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.
രാജ്യത്തെ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമായ കോസിഡിസി ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. എല്ലാ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികൾ ചടങ്ങിൽ പങ്കെടുത്തു. കേരള ഫിനാൻഷൽ കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

Source link