WORLD
ഗാസ ദേവാലയത്തിൽ ഇസ്രേലി ആക്രമണം; അമ്മയും മകളും മരിച്ചു

ജറൂസലെം: ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിൽ ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ രണ്ടുപേർ മരിച്ചു. വൃദ്ധസ്ത്രീയും അവരുടെ മകളുമാണു മരിച്ചത്. ദേവാലയ കോന്പൗണ്ടിനുള്ളിൽ കയറിയ സൈനികർ, ആരും ദേവാലയം വിട്ടുപോകരുതെന്നും വെടിവയ്ക്കുമെന്നും പറഞ്ഞു.
ഭയചകിതയായ വൃദ്ധ പുറത്തേക്ക് ഓടുന്പോൾ രക്ഷിക്കാനായി മകളും പിന്നാലെ പോകുകയായിരുന്നു. അതേസമയം, വെടിവയ്പിൽ ദേവാലയത്തിനുള്ളിലുണ്ടായിരുന്ന നിരവധി പേർക്കു പരിക്കേറ്റതായി പലസ്തീൻ വാർത്താ ഏജൻസിയായ വാഫ റിപ്പോർട്ട് ചെയ്തു.
Source link