ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ന് ആരംഭിക്കുന്ന ഏകദിന ടീമിൽനിന്ന് ഇന്ത്യൻ പേസ് ബൗളർ ദീപക് ചാഹർ പിൻവാങ്ങി. ചാഹറിന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പശ്ചാത്തലത്തിൽ കുടുംബാവശ്യങ്ങൾക്കായാണ് ചാഹർ പരന്പരയിൽനിന്ന് പിന്മാറിയത്. ചാഹറിനു പകരം പകരം ആകാശ് ദീപിനെ ടീമിലുൾപ്പെടുത്തി.
ടെസ്റ്റ് പരന്പരയിൽനിന്ന് പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഫിറ്റ്നസ് ടെസ്റ്റിന് ശേഷം ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണിത്.
Source link