INDIALATEST NEWS

ധനശേഖരണവുമായി കോൺഗ്രസ്; 138ന്റെ ഗുണിതങ്ങളായി നൽകാം

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊതുജനങ്ങളിൽനിന്നു ധനശേഖരണത്തിന് കോൺഗ്രസ് ഒരുങ്ങുന്നു. കോൺഗ്രസിന്റെ 138–ാം വാർഷികവുമായി ബന്ധപ്പെട്ട് 138 രൂപയുടെ ഗുണിതങ്ങളായുള്ള തുകയാണു സ്വീകരിക്കുന്നത്. donateinc.in പോർട്ടലിലൂടെയോ inc.in വെബ്സൈറ്റിലൂടെയോ സംഭാവന നൽകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
എഐസിസി, പിസിസി ഭാരവാഹികളും ‍‍ഡിസിസി അധ്യക്ഷരും കുറഞ്ഞത് 1,380 രൂപ നൽകണം. കോൺഗ്രസ് സ്ഥാപകദിനമായ 28 വരെ പ്രധാനമായും ഓൺലൈനായാകും ക്യാംപെയ്ൻ.

English Summary:
Congress announces crowdfunding campign ahead of Lok Sabha Polls


Source link

Related Articles

Back to top button