SPORTS

ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ഇ​​ന്നു മു​​ത​​ൽ


ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ട്വ​​ന്‍റി-20 പോ​​രാ​​ട്ടം ധീ​​ര​​മാ​​യി അ​​വ​​സാ​​നി​​പ്പി​​ച്ച ഇ​​ന്ത്യ​​ക്ക് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മ​​ണ്ണി​​ൽ ഇ​​ന്നു മു​​ത​​ൽ ഏ​​ക​​ദി​​ന പ​​രീ​​ക്ഷ. ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇ​​ന്ന് ന​​ട​​ക്കും. വാ​​ണ്ട​​റേ​​ഴ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 1.30 മു​​ത​​ലാ​​ണ് മ​​ത്സ​​രം. ഇ​​ന്ത്യ​​യെ ഏ​​ക​​ദി​​ന​​ത്തി​​ൽ ന​​യി​​ക്കു​​ന്ന​​ത് കെ.​​എ​​ൽ. രാ​​ഹു​​ലാ​​ണ്. വി​​രാ​​ട് കോ​​ഹ്‌ലി, ​​രോ​​ഹി​​ത് ശ​​ർ​​മ എ​​ന്നി​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ൽ യു​​വ​​ ബാ​​റ്റ​​ർ​​മാ​​രാ​​ണ് ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ലു​​ള്ള​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം ശ്രേ​​യ​​സ് അ​​യ്യ​​ർ ടെ​​സ്റ്റ് മു​​ന്നൊ​​രു​​ക്ക​​ത്തി​​നാ​​യി ടീം ​​വി​​ടും. ദ്രാ​​വി​​ഡ്, ല​​ക്ഷ്മ​​ണ്‍ ഇ​​ല്ല മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡ് അ​​ല്ല ടീ​​മി​​ന്‍റെ ത​​ന്ത്ര​​ജ്ഞ​​ൻ എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ദ്രാ​​വി​​ഡി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ സാ​​ധാ​​ര​​ണ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കാ​​റു​​ള്ള വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണും ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ല്ല. പ​​ക​​രം നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി സ​​പ്പോ​​ർ​​ട്ട് സ്റ്റാ​​ഫാ​​യ സി​​താ​​ൻ​​ശു കോ​​ട്ട​​ക്കാ​​ണ് പ​​രി​​ശീ​​ല​​ക വേ​​ഷ​​ത്തി​​ലെ​​ത്തു​​ക.

സ​​ഞ്ജു ക​​ളി​​ക്കു​​മോ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ സ​​ഞ്ജു സാം​​സ​​ണ്‍ ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ൽ ഇ​​ന്ന് ഇ​​റ​​ങ്ങു​​മോ എ​​ന്ന​​തും സു​​പ്ര​​ധാ​​ന ചോ​​ദ്യ​​മാ​​ണ്. വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ സെ​​ഞ്ചു​​റി​​യ​​ട​​ക്കം മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചാ​​ണ് സ​​ഞ്ജു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ൽ മ​​ധ്യ​​നി​​ര​​യി​​ൽ സ​​ഞ്ജു​​വി​​ന്‍റെ സ്ഥാ​​നം ഏ​​താ​​ണ് ഉ​​റ​​പ്പാ​​ണ്.


Source link

Related Articles

Back to top button