ന്യൂഡൽഹി ∙ ലോക്സഭയിലെ പുകയാക്രമണ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത മഹേഷ് കുമാവത്തിന്റെ അറസ്റ്റാണു അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ മഹേഷിനെ 7 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാർലമെന്റിനുള്ളിൽ അതിക്രമിച്ചു കയറി പ്രതിഷേധം നടത്താനുള്ള ആലോചന കഴിഞ്ഞ 2 വർഷമായി സംഘം നടത്തുകയായിരുന്നുവെന്നു ഡൽഹി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ 6 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
English Summary:
Sixth arrest in Parliament security breach case
Source link