ഡിജിറ്റല്‍ ബാങ്കിംഗ്: ഇസാഫും യെസ്മണിയും സഹകരിക്കും

കൊച്ചി: ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ ജനകീയമാക്കുന്നതിന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ് യെസ്മണിയും കൈകോര്‍ക്കുന്നു. യുപിഐ സംവിധാനം ഉപയോഗിച്ച് അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കുന്ന യുപിഐ എടിഎം സേവനങ്ങള്‍ക്കും യെസ്മണി ഇതോടൊപ്പം തുടക്കം കുറിച്ചു. കേരളം-തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇസാഫിന്റെ ബിസിനസ് കറസ്പോണ്ടന്റായി യെസ്മണി പ്രവര്‍ത്തിക്കും. പ്രധാനമായും റീട്ടെയില്‍ സ്ഥാപനങ്ങളായിരിക്കും കരാറിന്റെ ഗുണഭോക്താക്കള്‍. വ്യാപാരികള്‍ക്ക് അവരുടെ കടകളില്‍ നിലവിലുള്ള സേവനങ്ങള്‍ക്കൊപ്പം ഏജന്‍സി ബാങ്കിംഗ് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബിസിനസ് കറസ്പോണ്ടന്റ് (ബിസി) പോയിന്റുകളായി ഉയര്‍ത്താമെന്നും യെസ്മണി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജിമ്മിന് ജെ. കുറിച്ചിയില്‍, മാനേജിംഗ് ഡയറക്ടര്‍ നിമിഷ ജെ. വടക്കന്‍, എവിപി – ബ്രാന്‍ഡിംഗ് ശ്രീനാഥ് തുളസീധരന്‍ എന്നിവര്‍ അറിയിച്ചു.

Source link