ടെല്‍ അവീവ്: വടക്കന്‍ ഗാസയില്‍ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു.യോതം ഹൈം (28) സമര്‍ തലാല്‍ക്ക (22) അലോണ്‍ ഷംരിസ് (26) എന്നീ ഇസ്രയേലി ബന്ദികളാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയിലെ ഷെജയ്യയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സംഘമാണ് മൂവരേയും കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു.
Source link