ബെർലിൻ: യൂറോപ്പിലെ യഹൂദർക്കെതിരേ ആക്രമണത്തിനു പദ്ധതിയിട്ടെന്നു സംശയിക്കുന്ന നാലു ഹമാസ് ഭീകരർ അടക്കം ഏഴു പേർ ജർമനി, നെതർലാൻഡ്സ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ അറസ്റ്റിലായി. ലബനൻ, ഈജിപിഷ്യൻ വംശജരും ഡച്ച് പൗരനുമാണ് അറസ്റ്റിലായിരിക്കുന്നത്. ജർമനിയിലെ ബർലിനിൽനിന്നാണ് മൂന്നു പേരെ പിടികൂടിയത്. ജർമൻ പോലീസിന്റെ അഭ്യർഥന പ്രകാരം നെതർലാൻഡ്സ് പോലീസ് റോട്ടർഡാമിൽനിന്ന് ഒരാളെയും അറസ്റ്റ് ചെയ്തു. ഇവർ നാലു പേരും ഹമാസ് അംഗങ്ങളാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഹമാസ് നേതൃത്വം ഇക്കാര്യം നിഷേധിച്ചു.
ഇതിനിടെയാണ് ഡെന്മാർക്കിൽ മൂന്നുപേർ ഭീകരവാദ പ്രവർത്തനത്തിന് അറസ്റ്റിലായത്. ജർമനിയിലെ അറസ്റ്റുമായി ഇതിനു ബന്ധമുണ്ടോയെന്നറിയില്ല.
Source link