2.5 ടണ്‍ കാലിത്തീറ്റ കേരളാ ഫീഡ്സില് കുഴിച്ചുമൂടുന്നു
കൊയിലാണ്ടി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊയിലാണ്ടി തിരുവങ്ങൂരിലെ കേരളാ ഫീഡ്സില് ടണ്‍കണക്കിനു കാലിത്തീറ്റ കുഴിച്ചുമൂടുന്നു. നിര്‍മാണത്തിന് ഉപയോഗിക്കുന്ന തവിടില്‍ പൂപ്പല്‍ ബാധിച്ചതാണ് കാലിത്തീറ്റ കേടാകാന്‍ കാരണം. നിര്‍മാണത്തിലെ അപാകത കാരണം കേടായതിനെത്തുടര്‍ന്ന് ഉപയോഗശൂന്യമായ രണ്ടര ടണ്ണിലേറെ കാലിത്തീറ്റയാണ് കുഴിച്ചുമൂടുന്നത്. വലിയ ബിന്നുകളില്‍ സൂക്ഷിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ക്വാളിറ്റി ചെക്കിംഗ് നടത്താതെ ഉപയോഗിച്ചാണ് പൂപ്പല്‍ ബാധയ്ക്കു കാരണം. കോഴിക്കാടിനു പുറമേ മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലേക്ക് അയച്ച ലോഡുകളാണ് ഉപയോഗശൂന്യമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരിച്ചയച്ചത്. ഇതുവഴി ഒരു ലക്ഷത്തിനടുത്ത് രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിനുണ്ടായത്. കഴിഞ്ഞ വര്‍ഷം വരെ കോടികളുടെ ലാഭത്തിലായിരുന്ന സ്ഥാപനം ഇതാദ്യമായി നഷ്ടത്തിലേക്കു നീങ്ങുകയാണ്. വലിയ ലാഭത്തില്‍ പ്രവര്‍ത്തിച്ച ഈ യൂണിറ്റ് സ്വകാര്യ കാലിത്തീറ്റ നിര്‍മാണ കമ്പനികള്‍ക്കു വേണ്ടി അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നതായാണ് ജീവനക്കാരുടെ പരാതി.
അഞ്ചു വർഷം മുന്‍പാണു സര്‍ക്കാര്‍ അധീനതയിലുള്ള കേരള ഫീഡ്സ് തിരുവങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാളികേര കോംപ്ലക്സ് അടച്ചുപൂട്ടിപ്പോയ സ്ഥലത്താണു കേരള ഫീഡ്സ് കാലിത്തീറ്റ നിര്‍മാണം ആരംഭിച്ചത്. എലൈറ്റ്, മിടുക്കി, കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ എന്നിവയാണ് തിരുവങ്ങൂര്‍ യൂണിറ്റില്‍ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ എലൈറ്റ് അന്‍പത് കിലോ ചാക്ക് ഒന്നിന് 1,635 രൂപയും മിടുക്കിക്ക് 1,430 രൂപയുമാണു കമ്പനി വില. കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ സൗജന്യമായി പാല് സൊസൈറ്റികള്‍ വഴി ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതാണ്. ഓരോ ഷിഫ്റ്റിലും 1500ലേറെ ചാക്ക് കാലിത്തീറ്റ ഉത്പാദിപ്പിച്ചിരുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ എല്ലാം മന്ദഗതിയിലാണ്. സ്ഥിരം ജീവനക്കാരും കരാര്‍ ജീവനക്കാരുമടക്കം 200 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. രൂക്ഷമായ തര്‍ക്കങ്ങളെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവങ്ങളും ഇടക്കാലത്ത് ഉണ്ടായിട്ടുണ്ട്. കെടുകാര്യസ്ഥത കാരണം സ്ഥാപനം നഷ്ടത്തിലേക്കു നീങ്ങുകയാണെന്നു തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.

Source link