യുക്രെയ്ന് സാന്പത്തിക സഹായം തടഞ്ഞ് ഹംഗറി


ബ്ര​​​​സ​​​​ൽ​​​​സ്: റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശം നേ​​​​രി​​​​ടു​​​​ന്ന യു​​​​ക്രെ​​​​യ്ന് 5,500 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​കസ​​​​ഹാ​​​​യം ന​​​​ല്കാ​​​​നു​​​​ള്ള യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ(ഇയു)​​​​ന്‍റെ പ​​​​ദ്ധ​​​​തി ഹം​​​​ഗ​​​​റി ത​​​​ട​​​​ഞ്ഞു. യു​​​​ക്രെ​​​​യ്നു യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ അം​​​​ഗ​​​​ത്വം ന​​​​ല്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്ക​​​​ക​​​​മാ​​​​ണു ഹം​​​​ഗ​​​​റി വീ​​​​റ്റോ അ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ച്ച​​​​ത്. റ​​​​ഷ്യ​​​​ൻ സേ​​​​ന​​​​യെ യു​​​​എ​​​​സി​​​​ന്‍റെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ​​​​യും സാ​​​​ന്പ​​​​ത്തി​​​​കസ​​​​ഹാ​​​​യം​​​​കൊ​​​​ണ്ട് നേ​​​​രി​​​​ടു​​​​ന്ന യു​​​​ക്രെ​​​​യ്നെ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​ന്ന നീ​​​​ക്ക​​​​മാ​​​​ണി​​​​ത്. യു​​​​എ​​​​സി​​​​ൽ യു​​​​ക്രെ​​​​യ്നാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ 6100 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ സൈ​​​​നി​​​​കസ​​​​ഹാ​​​​യം പ്ര​​​​തി​​​​പ​​​​ക്ഷ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്മാ​​​​ർ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വ്യാ​​​​ഴാ​​​​ഴ്ച യു​​​​ക്രെ​​​​യ്നും മോ​​​​ൾ​​​​ഡോ​​​​വ​​​​യ്ക്കും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ അം​​​​ഗ​​​​ത്വം ന​​​​ല്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തെ ഹം​​​​ഗ​​​​റി അ​​​​ട​​​​ക്കം 27 രാ​​​​ജ്യ​​​​ങ്ങ​​​​ളും പി​​​​ന്തു​​​​ണ​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, യു​​​​ക്രെ​​​​യ്ന് അ​​​​ധി​​​​കഫ​​​​ണ്ട് ന​​​​ല്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി വീ​​​​റ്റോ ചെ​​​​യ്യു​​​​മെ​​​​ന്നു ഹം​​​​ഗേ​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​ക്ത​​​​ർ ഓ​​​​ർ​​​​ബാ​​​​ൻ വൈ​​​​കാ​​​​തെ ട്വീ​​​​റ്റ് ചെ​​​​യ്തു. ഒ​​​​ർ​​​​ബാ​​​​ൻ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​നു​​​​മാ​​​​യി ന​​​​ല്ല അ​​​​ടു​​​​പ്പം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​യാ​​​​ളാ​​​​ണ്. യു​​​​ക്രെ​​​​യ്നു യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ അം​​​​ഗ​​​​ത്വം ന​​​​ല്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​ങ്ങ​​​​മൾ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ നീ​​​​ളു​​​​മെ​​​​ന്നും ഇ​​​​തി​​​​നി​​​​ടെ ഹം​​​​ഗേ​​​​റി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ ത​​​​ട​​​​യാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

റ​​​​ഷ്യ 2022 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ അ​​​​ധി​​​​നി​​​​വേ​​​​ശം ആ​​​​രം​​​​ഭി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് യു​​​​ക്രെ​​​​യ്നും യു​​​​ക്രെ​​​​യ്ന്‍റെ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​മാ​​​​യ മോ​​​​ൾ​​​​ഡോ​​​​വ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ അം​​​​ഗ​​​​ത്വ​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത്. ഇ​​​​തി​​​​നി​​​​ടെ, പ​​​​ശ്ചാ​​​​ത്യ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക​​​​പി​​​​ന്തു​​​​ണ നി​​​​ല​​​​ച്ചാ​​​​ൽ യു​​​​ക്രെ​​​​യ്ൻ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​കു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ല​​​​ൻ​​​​സ്കി മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച അ​​​​ദ്ദേ​​​​ഹം നേ​​​​രി​​​​ട്ട് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ പോ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​ട്ടും പ്ര​​​​തി​​​​പ​​​​ക്ഷ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്മാ​​​​ർ ഫ​​​​ണ്ടി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ല.​​​ യുക്രെയ്ന്് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ഫ​​​ണ്ട് ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ജ​​​നു​​​വ​​​രി ആ​​​ദ്യം തു​​​ട​​​ങ്ങു​​​മെ​​​ന്ന് അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.


Source link

Exit mobile version