ഹാ​​ർ​​ദി​​ക് പാണ്ഡ്യ മും​​ബൈ ഇന്ത്യൻസ് ക്യാ​​പ്റ്റ​​ൻ


മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ അ​​ഞ്ച് കി​​രീ​​ട​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച രോ​​ഹി​​ത് ശ​​ർ​​മ ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് പു​​റ​​ത്ത്. 2024 സീ​​സ​​ണി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ ഓ​​ൾ റൗ​​ണ്ട​​ർ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ ന​​യി​​ക്കും. മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ടീം ​​വൃ​​ത്ത​​ങ്ങ​​ളാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. 10 വ​​ർ​​ഷം മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്ത് അ​​നി​​ഷേ​​ധ്യ​​മാ​​യി തു​​ട​​ർ​​ന്ന രോ​​ഹി​​ത് യു​​ഗം ഇ​​തോ​​ടെ അ​​വ​​സാ​​നി​​ച്ചു. ക്യാ​​പ്റ്റ​​ൻ ഫന്‍റാ​​സ്റ്റി​​ക് 2013 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ ഏ​​ഴാം മ​​ത്സ​​രം മു​​ത​​ലാ​​ണ് രോ​​ഹി​​ത് ശ​​ർ​​മ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ക്യാ​​പ്റ്റ​​നാ​​കു​​ന്ന​​ത്. ഓ​​സീ​​സ് മു​​ൻ​​താ​​രം റി​​ക്കി പോ​​ണ്ടിം​​ഗി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു രോ​​ഹി​​ത് ക്യാ​​പ്റ്റ​​ൻ സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത​​ത്. ക്യാ​​പ്റ്റ​​നാ​​യ ആ​​ദ്യ സീ​​സ​​ണി​​ൽ​​ത്ത​​ന്നെ മും​​ബൈ​​യെ രോ​​ഹി​​ത് ഐ​​പി​​എ​​ൽ ചാ​​ന്പ്യ​ന്മാ​​രാ​​ക്കി. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റും ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗും ഷോ​​ണ്‍ പൊ​​ള്ളോ​​ക്കും ഡ്വെ​​യ്ൻ ബ്രാ​​വോ​​യു​​മെ​​ല്ലാം ന​​യി​​ച്ചി​​ട്ടും അ​​തു​​വ​​രെ മും​​ബൈ​​ക്ക് കി​​രീ​​ടം അ​​ന്യ​​മാ​​യി​​രു​​ന്നു. 2010ൽ ​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​താ​​യി​​രു​​ന്നു രോ​​ഹി​​ത് ക്യാ​​പ്റ്റ​​നാ​​കു​​ന്പോ​​ൾ ഐ​​പി​​എ​​ല്ലി​​ൽ മും​​ബൈ​​യു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം. ക്യാ​​പ്റ്റ​​നാ​​യു​​ള്ള ആ​​ദ്യ സീ​​സ​​ണി​​ൽ ഐ​​പി​​എ​​ല്ലി​​നൊ​​പ്പം ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ട്വ​​ന്‍റി-20​​യി​​ലും മും​​ബൈ​​യെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ചു. തു​​ട​​ർ​​ന്ന് 2015, 2017, 2019, 2020 ഐ​​പി​​എ​​ൽ കി​​രീ​​ട​​ങ്ങ​​ളും രോ​​ഹി​​ത് ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ മും​​ബൈ സ്വ​​ന്ത​​മാ​​ക്കി. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ത്തി​​ൽ ന​​യി​​ച്ച ക്യാ​​പ്റ്റ​​നാ​​ണ് രോ​​ഹി​​ത് ശ​​ർ​​മ. 163 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ രോ​​ഹി​​ത് മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ക്യാ​​പ്റ്റ​​നാ​​യി. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (55), ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ് (30) എ​​ന്നി​​വ​​രാ​​ണ് മും​​ബൈ​​യെ കൂ​​ടു​​ത​​ൽ ത​​വ​​ണ ന​​യി​​ച്ച​​തി​​ൽ രോ​​ഹി​​ത്തി​​നു പി​​ന്നി​​ലു​​ള്ള​​ത്. ആ​​റ് കി​​രീ​​ട​​ങ്ങ​​ൾ ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ (അ​​ഞ്ച്) കി​​രീ​​ടം നേ​​ടി​​യ ക്യാ​​പ്റ്റ​ന്മാ​​രി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ എം.​​എ​​സ്. ധോ​​ണി​​ക്കൊ​​പ്പ​​മാ​​ണ് രോ​​ഹി​​ത്. 2013 ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ട്വ​​ന്‍റി-20 അ​​ട​​ക്കം മും​​ബൈ​​ക്ക് ആ​​കെ ആ​​റ് കി​​രീ​​ട​​ങ്ങ​​ൾ രോ​​ഹി​​ത് സ​​മ്മാ​​നി​​ച്ചു. രോ​​ഹി​​തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഐ​​പി​​എ​​ലി​​ൽ മും​​ബൈ 163 ക​​ളി​​യി​​ൽ 91 ജ​​യം, 68 തോ​​ൽ​​വി, നാ​​ല് ടൈ ​​എ​​ന്നി​​ങ്ങ​​നെ പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. 2011ലാ​​ണ് രോ​​ഹി​​ത് മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ൽ എ​​ത്തി​​യ​​ത്.

എ​​ന്തു​​കൊ​​ണ്ട് ഹാ​​ർ​​ദി​​ക് ഐ​​പി​​എ​​ൽ 2024 താര ലേ​​ല​​ത്തി​​നു മു​​ന്പ് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​ൽ​​നി​​ന്നാ​​ണ് ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യെ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് തി​​രി​​കെ എ​​ത്തി​​ച്ച​​ത്. 2015-2021 സീ​​സ​​ണി​​ൽ മും​​ബൈ​​ക്കു​​വേ​​ണ്ടി ക​​ളി​​ച്ച ഹാ​​ർ​​ദി​​ക്, 2022, 2023 സീ​​സ​​ണി​​ൽ ഗു​​ജ​​റാ​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു. 2022ൽ ​​ഗു​​ജ​​റാ​​ത്തി​​നെ ഐ​​പി​​എ​​ൽ ക​​ന്നി​​ക്കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ചു, 2023ൽ ​​ഫൈ​​ന​​ലി​​ലും. ഭാ​​വി​​യി​​ലേ​​ക്കു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പു​​തി​​യ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്ന് നാ​​യ​​ക മാ​​റ്റ​​ത്തെ​​ക്കു​​റി​​ച്ച് മു​​ംബൈ ഇ​​ന്ത്യ​​ൻ​​സ് ഗ്ലോ​​ബ​​ൽ ഹെ​​ഡ് ഓ​​ഫ് പെ​​ർ​​ഫോ​​ർ​​മ​​ൻ​​സ് മ​​ഹേ​​ല ജ​​യ​​വ​​ർ​​ധ​​ന പ​​റ​​ഞ്ഞ​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്ന് സീ​​സ​​ണി​​ൽ മും​​ബൈ​​യു​​ടെ പ്ര​​ക​​ട​​നം മോ​​ശ​​മാ​​യി​​രു​​ന്നു. ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ ഉ​​ൾ​​പ്പെ​​ടെ ടീം ​​വി​​ട്ട​​തും മും​​ബൈ​​യു​​ടെ പ്ര​​ക​​ട​​നം മോ​​ശ​​മാ​​കാ​​ൻ കാ​​ര​​ണ​​മാ​​യെ​​ന്ന​​തും വാ​​സ്ത​​വം. 2021ലും 2022​​ലും ലീ​​ഗ് റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യ മും​​ബൈ 2023ൽ ​​പ്ലേ ഓ​​ഫ് വ​​രെ​​മാ​​ത്ര​​മാ​​ണ് എ​​ത്തി​​യ​​ത്. ഇ​​തും ത​​ല​​മാ​​റ്റ​​ത്തി​​നു കാ​​ര​​ണ​​മാ​​യി​​രി​​ക്കും. ഐ​​സി​​സി 2022 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ൽ രോ​​ഹി​​ത് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ക​​ളി​​ച്ചി​​ട്ടി​​ല്ല. രോ​​ഹി​​ത്തി​​നു പ​​ക​​രം ഇ​​ന്ത്യ​​യെ ഹാ​​ർ​​ദി​​ക് ആ​​യി​​രു​​ന്നു ന​​യി​​ച്ച​​ത്. നി​​ല​​വി​​ൽ പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള ഹാ​​ർ​​ദി​​ക്കി​​നു പ​​ക​​രം സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തെ​​ത്തി. ജ​​നു​​വ​​രി​​യി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ ഹാ​​ർ​​ദി​​ക് തി​​രി​​ച്ചെ​​ത്തു​​മെ​​ന്നാ​​ണ് സൂ​​ച​​ന. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ഒ​​ന്പ​​താ​​മ​​ത് ക്യാ​​പ്റ്റ​​നാ​​ണ് ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, ഷോ​​ണ്‍ പൊ​​ള്ളോ​​ക്ക്, ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ്, ഡ്വെ​​യ്ൻ ബ്രാ​​വൊ, റി​​ക്കി പോ​​ണ്ടിം​​ഗ്, കി​​റോ​​ണ്‍ പൊ​​ള്ളാ​​ർ​​ഡ്, സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്, രോ​​ഹി​​ത് ശ​​ർ​​മ എ​​ന്നി​​വ​​രാ​​ണ് ഇ​​തു​​വ​​രെ മും​​ബൈ​​യെ ഐ​​പി​​എ​​ല്ലി​​ൽ ന​​യി​​ച്ച​​വ​​ർ. ക്യാ​​പ്റ്റ​​ൻ ഹാ​​ർ​​ദി​​ക് ​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ് (2022-23) മ​​ത്സ​​രം: 31 ജ​​യം: 22 തോ​​ൽ​​വി: 09 ടൈ: 00 ​​വിജ​​യ ശ​​ത​​മാ​​നം: 70.96 കി​​രീ​​ടം: 01


Source link

Exit mobile version