WORLD

കൗണ്‍സില്‍ യോഗത്തിലേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞ് കൗണ്‍സിലര്‍; 26 പേര്‍ക്ക് പരിക്ക്, സംഭവം യുക്രൈനിൽ


കീവ്: യുക്രൈനില്‍ വില്ലേജ് കൗണ്‍സിൽ യോഗത്തിനിടെ സഹപ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് എറിഞ്ഞ് കൗണ്‍സിലര്‍. സ്ഫോടനത്തിൽ 26 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറന്‍ യുക്രൈനിലെ കെരെറ്റ്‌സ്‌കി വില്ലേജ് കൗണ്‍സില്‍ ആസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൗണ്‍സില്‍ യോഗത്തിലേക്ക് കറുത്ത വസ്ത്രം ധരിച്ചെത്തിയ കൗണ്‍സിലര്‍ എത്തുന്നതിന്റെയും കയ്യില്‍ കരുതിയിരുന്ന മൂന്ന് ഗ്രനേഡുകള്‍ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഗ്രനേഡുകള്‍ പോക്കറ്റില്‍നിന്ന് എടുക്കുന്നതിന്റെയും പിന്‍ വലിച്ചൂരിയ ശേഷം നിലത്തേക്ക് ഇടുന്നതും ദൃശ്യങ്ങളിലുണ്ട്.


Source link

Related Articles

Back to top button