നാലുമക്കളെ കൊന്ന ‘സീരിയല്‍ കില്ലറായ അമ്മ’; 20 വര്‍ഷം ജയിലില്‍, ഒടുവില്‍ കുറ്റവിമുക്ത


സിഡ്‌നി: നാലു മക്കളെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് 20 വർഷം ജയിലിലടയ്ക്കപ്പെട്ട മാതാവിനെ ഒടുവിൽ കുറ്റവിമുക്തയാക്കി കോടതി. കാത്‌ലിൻ ഫോൾബിഗ് എന്ന സ്ത്രീയെയാണ് ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വേൽസിലുള്ള ക്രിമിനൽ അപ്പീൽ കോടതി വർഷങ്ങൾക്കുശേഷം വെറുതെവിട്ടത്. തന്റെ മക്കളായ പാട്രിക്, സാറ, ലൗറ, കാലെബ് എന്നിവരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 2003-ൽ ആണ് കാത്‌ലിൻ ജയിലിലായത്. മക്കൾ പെട്ടെന്ന് മരിക്കുകയായിരുന്നുവെന്ന് പറഞ്ഞ ഇവർ, യാതൊരു വിശദീകരണവും നൽകിയതുമില്ല. 1989-നും 1999-നും ഇടയിലായിരുന്നു കുട്ടികളുടെ മരണം. 19 ദിവസം മുതൽ 18 മാസം പ്രായമുള്ളപ്പോഴായിരുന്നു കുട്ടികൾ മരിച്ചത്.


Source link

Exit mobile version