Site icon onlinekeralanews.com

ഗണേശ് കുമാറിനെതിരെ ഭാര്യ പരാതി തന്നാൽമാത്രം കേസെടുക്കുമെന്ന് പൊലീസ്; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ഇന്റലിജൻസ്


തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേശ് കുമാറിനെതിരായുള്ള ഭാര്യ ബിന്ദുമേനോന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കും ‌ഡിജിപിക്കും വിശദമായ റിപ്പോർട്ട് നൽകി ഇന്റലിജൻസ്. ഗണേശിന്റെ ജീവനക്കാർ കയ്യേറ്റം ചെയ്തതിൽ ബിന്ദു പരാതി നൽകിയാൽ കേസെടുക്കേണ്ടി വരും. ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.അതേസമയം, ബിന്ദു മേനോൻ പരാതി നൽകിയാൽ മാത്രം കേസെ‌ടുക്കാമെന്ന നിലപാടിലാണ് പൊലീസ്. കേട്ടുകേൾവി പരാതിയിൽ കേസെടുത്താൽ നിലനിൽക്കില്ല. കയ്യേറ്റത്തെക്കുറിച്ചോ ഗാർഹിക പീഡനത്തിലോ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ഭാ​ര്യ​ ​ഉ​യ​ർ​ത്തി​യ​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​മ​ന്ത്രി​ ​കെ.​ബി​ ​ഗ​ണേ​ശ്കു​‌​മാ​റി​നോ​ട് ​മു​ഖ്യ​മ​ന്ത്രി​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യേ​ക്കും.​ ​അ​ടു​ത്ത​ദി​വ​സം​ ​ത​ന്നെ​ ​ഗ​ണേ​ശ് ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക​ണാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ഇ​തി​നു​ ​ശേ​ഷ​മാ​യി​രി​ക്കും​ ​തു​ട​ർ​ന​ട​പ​ടി​ ​തീ​രു​മാ​നി​ക്കു​ക.​ ​അ​തി​നി​ടെ,​ ​ആ​രാ​യാ​ലും​ ​സ്ത്രീ​ക​ളോ​ട് ​മാ​ന്യ​മാ​യി​ ​പെ​രു​മാ​റ​ണ​മെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ്ര​തി​ക​രി​ച്ചു.​ ​സ്ത്രീ​ക​ൾ​ക്ക് ​മാ​ന്യ​ത​ ​ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ​ഇ​ട​ത് ​കാ​ഴ്ച​പ്പാ​ടെ​ന്നും​ ​പ​റ​ഞ്ഞു.


Source link

Exit mobile version