പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 17ന്

തൃശൂർ: പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ 65-ാമത് സംസ്ഥാനസമ്മേളനവും കുടുംബസംഗമവും 17ന് തൃശൂർ ഡിബിസിഎൽസി കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 11ന് സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് അധ്യക്ഷനായിരിക്കും. ടി.എൻ. പ്രതാപൻ എംപി മികച്ച ജില്ലകൾക്കുള്ള അവാർഡ് വിതരണം നടത്തും. വിവിധ കോളജുകളിലെ 15 വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ പി. ബാലചന്ദ്രൻ എംഎൽഎയും നല്ല പ്രവർത്തനം കാഴ്ചവച്ച താലൂക്കുകൾക്കുള്ള അവാർഡുകൾ കെ.കെ. രാമചന്ദ്രൻ എംഎൽഎയും വിദ്യാഭ്യാസ എൻഡോവ്മെന്റുകൾ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരിയും വിതരണം ചെയ്യും.
ബിസിനസ് മീറ്റിംഗ്, സംഘടനയിലെ സാഹിത്യ-സഞ്ചാരമേഖലകളിലെ വ്യക്തിത്വങ്ങളെ ആദരിക്കൽ എന്നിവയും ഉണ്ടാകും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ്, കെ.കെ. ഗോപു, ജയചന്ദ്രൻ മറ്റപ്പള്ളി, ഷാജു പുളിക്കൻ, പി.വി. ഷാജി എന്നിവർ പങ്കെടുത്തു.

Source link