INDIALATEST NEWS

‘പോര് നിർത്തൂ’: കർണാടക ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരോട് കോടതി

ന്യൂഡൽഹി ∙ പരസ്പരം ആക്ഷേപങ്ങൾ ചൊരിഞ്ഞ കർണാടകയിലെ വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് സുപ്രീംകോടതിയുടെ ചോദ്യം, ‘നിങ്ങളിങ്ങനെ പോരടിച്ചാൽ ഭരണം എങ്ങനെ നടക്കും?’ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥ ഡി.രൂപ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ കാര്യങ്ങൾ നീക്കം ചെയ്യാൻ ഇന്നുവരെ സമയം അനുവദിച്ചു. പോസ്റ്റുകളെല്ലാം നീക്കാൻ പ്രയാസം നേരിട്ടാൽ പരാമർശങ്ങളെല്ലാം പിൻവലിക്കുന്നുവെന്ന കുറിപ്പിടണമെന്നും നിർദേശിച്ചു. വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്ന് ഇരുവരെയും ഉപദേശിക്കുകയും ചെയ്തു. 
രൂപ തന്റെ സ്വകാര്യചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നൽകിയെന്നായിരുന്നു രോഹിണിയുടെ ആദ്യ പരാതി. അഴിമതിയാരോപണം ഉൾപ്പെടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നും ആരോപിച്ചാണ് തുടർന്ന് അപകീർത്തിക്കേസ് നൽകിയത്. മധ്യസ്ഥതയ്ക്ക് കോടതി നിർദേശിച്ചെങ്കിലും പരാജയപ്പെട്ടതിൽ, ജഡ്ജിമാരായ അഭയ് എസ്.ഓക്ക, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് അതൃപ്തി അറിയിച്ചു.

English Summary:
‘Stop the fight’: Supreme Court advices Rohini Sindhuri IAS and D Roopa IPS


Source link

Related Articles

Back to top button