ബിലാവൽ ഭൂട്ടോ പിപിപി പ്രധാനമന്ത്രി സ്ഥാനാർഥി


ഇ​​​സ്‌ലാ​​​മാ​​​ബാ​​​ദ്: അ​​​ടു​​​ത്ത വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ലാ​​​വ​​​ൽ ഭൂ​​​ട്ടോ സ​​​ർ​​​ദാ​​​രി പാ​​​ക്കി​​​സ്ഥാ​​​ൻ പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ (പി​​​പി​​​പി) പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും. ബി​​​ലാ​​​വ​​​ലി​​​ന്‍റെ പി​​​താ​​​വ് ആ​​​സി​​​ഫ് അ​​​ലി സ​​​ർ​​​ദാ​​​രി​​​യെ​​​യാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ലേ​​​ക്കു പാ​​​ർ​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

2008-2013 കാ​​​ല​​​യ​​​ള​​​വി​​​ൽ ആ​​​സി​​​ഫ് അ​​​ലി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി വ​​​ഹി​​​ച്ചി​​​രു​​​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യാ​​​ണ് മു​​പ്പ​​ത്തഞ്ചു​​കാ​​​ര​​​നാ​​​യ ബി​​​ലാ​​​വ​​​ൽ. പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​സ്‌​​ലിം ​ലീ​​​ഗ്-​​​ന​​​വാ​​​സ് പാ​​​ർ​​​ട്ടി ന​​​വാ​​​സ് ഷെ​​​രീ​​​ഫി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.


Source link

Exit mobile version