കാനഡയിൽ ലഹരിക്കടത്ത്: ഇന്ത്യയിലേക്കു കടന്ന സിക്കുകാരനുവേണ്ടി തെരച്ചിൽ
ടൊറന്റോ: അമേരിക്കയിൽനിന്നു കാനഡയിലേക്കു കൊക്കെയ്ൻ കടത്തിയശേഷം ഇന്ത്യയിലേക്കു മുങ്ങിയ സിക്കുകാരനായ ട്രക്ക് ഡ്രൈവർക്കായി തെരച്ചിൽ. രാജ്കുമാർ മെഹ്മി എന്ന അറുപതുകാരനാണ് ഒളിവിൽ പോയത്. 2017ൽ 80 കിലോഗ്രാം കൊക്കെയ്നുമായി പിടിയിലായ രാജ്കുമാറിനെ, ബ്രിട്ടീഷ് കൊളംബിയയിലെ പ്രവിശ്യാ കോടതി കഴിഞ്ഞ മാസം 15 വർഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ, ശിക്ഷ വിധിക്കുന്നതിന് ഒരു മാസം മുന്പ് രാജ്കുമാർ വാൻകൂവറിൽനിന്നു വിമാനത്തിൽ ഇന്ത്യയിലേക്കു കടന്നു. ഇയാൾക്കെതിരേ വാറന്റ് പുറപ്പെടുവിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) അറിയിച്ചു.
രാജ്കുമാറിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി ബ്രിട്ടീഷ് കൊളംബിയ പോലീസ് ഇന്റർപോളിനെ സമീപിച്ചിട്ടുണ്ട്.
Source link