ലക്ഷ്യം നേടുംവരെ സമാധാനമുണ്ടാകില്ല: വ്ളാ​​​ദി​​​മി​​​ർ പുടിൻ


മോ​​​സ്കോ: യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ ഉ​​​ന്ന​​​മി​​​ടു​​​ന്ന ല​​​ക്ഷ്യ​​​ങ്ങ​​​ൾ നേ​​​ടും​​​വ​​​രെ സ​​​മാ​​​ധാ​​​ന​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. ത​​​ന്‍റെ വ​​​ർ​​​ഷാ​​​ന്ത്യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​രം​​​ഭ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പു​​​ട്ടി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. ‘‘നാ​​​സി​​​വ​​​ത്ക​​​ര​​​ണം, സൈ​​​നി​​​ക​​​വ​​​ത്ക​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​ടെ ത​​​ട​​​യ​​​ൽ, യു​​​ക്രെ​​​യ്നു നി​​​ഷ്പ​​​ക്ഷ പ​​​ദ​​​വി എ​​​ന്നീ റ​​​ഷ്യ​​​ൻ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റ​​​മി​​​ല്ല. 2022 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സൈ​​​ന്യ​​​ത്തെ യു​​​ക്രെ​​​യ്നി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്പോ​​​ൾ അ​​​താ​​​ണു ഞാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. ആ ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ നേ​​​ടും​​​വ​​​രെ സ​​​മാ​​​ധാ​​​ന​​​മു​​​ണ്ടാ​​​കി​​​ല്ല. 6.17 ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്ത് സൈ​​​നി​​​ക​​​രെ യു​​​ക്രെ​​​യ്നി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 2.4 ല​​​ക്ഷം പേ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ സൈ​​​നി​​​ക​​​ർ​​​ക്കൊ​​​പ്പം യു​​​ദ്ധ​​​ത്തി​​​നാ​​​യി വി​​​ളി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്’’- പു​​​ടി​​​ൻ പ​​റ​​ഞ്ഞു. യു​​​ക്രെ​​​യ്നി​​​ലേ​​​ക്കു മൂ​​​ന്നു ല​​​ക്ഷം റി​​​സ​​​ർ​​​വ് സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​ദ്ദേ​​​ഹം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ പു​​​ടി​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ചു. പ്ര​​​തി​​​ദി​​​നം 1500 പേ​​​രെ റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ലേ​​​ക്കു റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നും 4.86 ല​​​ക്ഷം സൈ​​​നി​​​ക​​​ർ റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​വു​​​മാ​​​യി ക​​​രാ​​​ർ ഒ​​​പ്പി​​​ട്ടു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യും പു​​​ടി​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. തീ​​​വ്ര​​​ ദേ​​​ശീ​​​യ​​​വാ​​​ദി​​​ക​​​ളും ന​​​വ​​​നാ​​​സി​​​ക​​​ളും യു​​​ക്രെ​​​യ്ൻ സ​​​ർ​​​ക്കാ​​​രി​​​ൽ പി​​​ടി​​​മു​​​റു​​​ക്കി​​​യെ​​​ന്ന​​​താ​​​ണ് ‘നാ​​​സി​​​വ​​​ത്ക​​​ര​​​ണം’ എ​​​ന്ന റ​​​ഷ്യ​​​ൻ ആ​​​രോ​​​പ​​​ണ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ. എ​​​ന്നാ​​​ൽ, യു​​​ക്രെ​​​യ്നും പാ​​​ശ്ചാ​​​ത്യ​​​ രാ​​​ഷ്‌​​ട്ര​​​ങ്ങ​​​ളും ഈ ​​​ആ​​​രോ​​​പ​​​ണം ത​​​ള്ളു​ക​യാ​ണ്. യു​​​ക്രെ​​​യ്ൻ നാ​​​റ്റോ സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നെ​​​യും പു​​​ടി​​​ൻ എ​​​തി​​​ർ​​​ക്കു​​​ന്നു​​​ണ്ട്. ശൈത്യകാല ഭീഷണി മ​​​റ്റൊ​​​രു ശൈ​​​ത്യ​​​കാ​​​ലംകൂ​​​ടി അ​​​ടു​​​ത്തു​​​വ​​​രു​​​മ്പോള്‍, യു​​​ക്രെ​​​യ്നു​​​ള്ള പാ​​​ശ്ചാ​​​ത്യ​​​സ​​​ഹാ​​​യം നി​​​ല​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ളാ​​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​നും യു​​​ദ്ധ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. കൂ​​​ടു​​​ത​​​ൽ സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്തെ​​​ങ്കി​​​ലും അ​​​നു​​​കൂ​​​ല പ്ര​​​തി​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.

ല​​​ക്ഷ്യം പ്രതിച്ഛായ യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം വി​​​ദേ​​​ശ​​​ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് അ​​​ക​​​ലം പാ​​​ലി​​​ച്ച പു​​​ടി​​​ൻ, ഇ​​​ക്കു​​​റി പാ​​​ശ്ചാ​​​ത്യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പു​​​ടി​​​ൻ വ​​​ർ​​​ഷാ​​​ന്ത്യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല, ത​​​ന്‍റെ വാ​​​ർ​​​ഷി​​​ക അ​​​ഭി​​​സം​​​ബോ​​​ധ​​​ന ഫ്രെ​​​ബ്രു​​​വ​​​രി​​​യി​​​ലേ​​​ക്കു നീ​​​ട്ടു​​​ക​​​യും ചെ​​​യ്തു. റ​​​ഷ്യ യു​​​ക്രെ​​​യ്നി​​​ലേ​​​ക്കു സൈ​​​ന്യ​​​ത്തെ അ​​​യ​​​യ്ക്കു​​​മെ​​​ന്ന അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ​​​ക്കി​​​ടെ 2021ലാ​​​ണു പു​​​ടി​​​ൻ അ​​​വ​​​സാ​​​ന വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​ത്. മാ​​​ർ​​​ച്ച് 17ന് ​​​ന​​​ട​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി റ​​​ഷ്യ​​​യി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള സ​​​ന്പ​​​ർ​​​ക്കം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തു ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു പു​​​ടി​​​ൻ ഇ​​​ക്കു​​​റി വ​​​ർ​​​ഷാ​​​ന്ത്യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​ണു നി​​​രീ​​​ക്ഷ​​​ക​​​പ​​​ക്ഷം. 20 ലക്ഷം ചോദ്യങ്ങള്‍ 24 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച ല​​​ക്ഷ്യ​​​മി​​​ട്ടു വീ​​​ണ്ടും പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ടു​​​ത്തി​​​ടെ പ്ര​​​ഖ്യാ​​​പി​​​ച്ച പു​​​ടി​​​നെ, വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നാ​​​യി മോ​​​സ്കോ​​​യി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ലേ​​​ക്കു കൈ​​​യ​​​ടി​​​ക​​​ളോ​​​ടെ​​​യാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്. പ​​​തി​​​വി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി, ഇ​​​ക്കു​​​റി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു പു​​​റ​​​മേ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും പു​​​ടി​​​നോ​​​ടു ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി അ​​​ധി​​​കൃ​​​ത​​​ർ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ഫോ​​​ണി​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​വ​​​രെ 20 ല​​​ക്ഷം ചോ​​​ദ്യ​​​ങ്ങ​​​ൾ പു​​​ടി​​​നു ല​​​ഭി​​​ച്ച​​​താ​​​യി സ​​​ർ​​​ക്കാ​​​ർ മാ​​​ധ്യ​​​മം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


Source link

Exit mobile version