ബാർബഡോസ്: രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം വെസ്റ്റ് ഇൻഡീസ് ട്വന്റി-20 ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയത് ആഘോഷിച്ച് ഓൾ റൗണ്ടർ ആ്രന്ദേ റസൽ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഓൾ റൗണ്ട് മികവിലൂടെ റസൽ വിൻഡീസിനെ നാല് വിക്കറ്റ് ജയത്തിലെത്തിച്ചു. നാല് ഓവറിൽ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റസൽ 14 പന്തിൽ 29 റണ്‍സുമായി പുറത്താകാതെയും നിന്നു. ഇംഗ്ലണ്ടിന്റെ ആദിൽ റഷീദിനെ 103 മീറ്റർ നീളമുള്ള സിക്സറിനും റസൽ പറത്തി. സ്കോർ: ഇംഗ്ലണ്ട് 171 (19.3). വെസ്റ്റ് ഇൻഡീസ് 172/6 (18.1). പരന്പരയിലെ രണ്ടാം മത്സരം ഇന്ത്യൻ സമയം ഇന്ന് രാത്രി 11ന് ആരംഭിക്കും.
Source link