ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത കായികബഹുമതിയായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിനു പുരുഷ ഡബിൾസ് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി സഖ്യത്തെ നാമനിർദേശം ചെയ്തു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളിതാരം എം. ശ്രീശങ്കർ എന്നിവരെ അർജുന പുരസ്കാരത്തിനും നാമനിർദേശം ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കായിക ബഹുമതിയായ അർജുന പുരസ്കാരപട്ടികയിൽ ഷമിയുടെ പേരുൾപ്പെടുത്താൻ ബിസിസിഐ കായിക മന്ത്രാലയത്തോട് പ്രത്യേക അഭ്യർഥന നടത്തിയെന്നാണു റിപ്പോർട്ടുകൾ. 33കാരനായ ഷമി ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 24 വിക്കറ്റ് നേടിയ ഷമിയായിരുന്നു ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യയുടെ ടോപ് വിക്കറ്റ് സ്കോറർ. പുരസ്കാരങ്ങൾക്കു നാമനിർദേശം ചെയ്യപ്പെട്ടവർ: മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്
സാത്വിക് സായിരാജ്, ചിരാഗ് ഷെട്ടി (ബാഡ്മിന്റണ്‍). അർജുന അവാർഡ് മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (ബ്ലൈൻഡ് ക്രിക്കറ്റ്) ഓജസ് പ്രവീണ്‍ ദേവ്ട്ടാലെ, അദിതി ഗോപിചന്ദ് സ്വാമി (അന്പെയ്ത്ത്), ശീതൾ ദേവി (പാരാ അന്പെയ്ത്ത്), പാരുൾ ചൗധരി, എം. ശ്രീശങ്കർ (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിംഗ്), ആർ. വൈശാലി (ചെസ്), ദിവ്യാകൃതി സിംഗ്, അനുഷ് അഗർവല്ല (അശ്വാഭ്യാസം), ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോണ്‍ ബോൾ), ഐശ്വരി പ്രതാപ് സിംഗ് തോമർ (ഷൂട്ടിംഗ്), അന്തിം പംഗൽ (ഗുസ്തി), അയ്ഹിക മുഖർജി (ടേബിൾ ടെന്നീസ്). ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് കവിത (കബഡി), മഞ്ജുഷ കൻവർ (ബാഡ്മിന്റണ്‍) വിനീത് കുമാർ ശർമ (ഹോക്കി). ദ്രോണാചാര്യ അവാർഡ് ഗണേഷ് പ്രഭാകരൻ (മല്ലഖാംബ്), മഹാവീർ സൈനി (പാരാ അത്ലറ്റിക്സ്), ലളിത് കുമാർ (ഗുസ്തി), ആർ.ബി. രമേഷ് (ചെസ്), ശിവേന്ദ്ര സിംഗ് (ഹോക്കി).
Source link