WORLD

റഷ്യയിൽ പാസ്പോർട്ടുകൾ തിരികെ വാങ്ങുന്നു


മോ​സ്കോ: റ​ഷ്യ​യി​ൽ യാ​ത്രാ​നി​രോ​ധ​നം ബാ​ധ​ക​മാ​യ​വ​ർ പാ​സ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യ​ത്തി​നോ വി​ദേ​ശമ​ന്ത്രാ​ല​യ​ത്തി​നോ കൈ​മാ​റ​ണ​മെ​ന്ന് ഉ​ത്ത​ര​വ്. റ​ഷ്യ​ൻ നി​യ​മം അ​നു​സ​രി​ച്ച് നി​ർ​ബ​ന്ധി​ത സൈ​നി​ക​സേ​വ​ന​ത്തി​നു വി​ളി​ക്ക​പ്പെ​ട്ട​വ​ർ, എ​ഫ്എ​സ്ബി സു​ര​ക്ഷാ ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ർ, കു​റ്റ​വാ​ളി​ക​ൾ, ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ർ മു​ത​ലാ​യ​വ​ർ​ക്ക് യാ​ത്രാ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്.

മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ന്പ​നി ഏ​ക്സി​ക്യൂ​ട്ടീ​വു​മാർ മു​ത​ലാ​യ​വ​ർ രാ​ജ്യം​ വി​ടു​ന്ന​തു ത​ട​യാ​ൻ റ​ഷ്യ​ൻ അ​ധി​കൃ​ത​ർ പാ​സ്പോ​ർ​ട്ടു​ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.


Source link

Related Articles

Back to top button