കാലാവസ്ഥാ ഉച്ചകോടി: ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ധാരണ
ദുബായ്: ആഗോളതാപനം ചെറുക്കുന്നതിന് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ധാരണയോടെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. കാർബൺ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രണവിധേയമാക്കാൻ ആഴത്തിലുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ സ്ഥിരതയോടെ നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. ഇരുനൂറോളം രാജ്യങ്ങൾ രണ്ടാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ പൊതുധാരണയിലെത്തിയത്. ഊർജോത്പാദനത്തിനായി കൽക്കരി ഉപയോഗിക്കുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിന് വ്യക്തമായ മാർഗനിർദേശങ്ങൾ വച്ചിട്ടില്ല. കൽക്കരിയെ വലിയതോതിൽ ആശ്രയിക്കുന്ന ഇന്ത്യയും ചൈനയും ഇക്കാര്യത്തിലെ നിയന്ത്രണങ്ങളിൽ വലിയ എതിർപ്പുയർത്തുന്നവരാണ്.
ആഗോളതാപനം ചെറുക്കാനുള്ള ഉറച്ച നടപടികളാണ് ഉണ്ടായിരിക്കുന്നതെന്ന് ഉച്ചകോടിയുടെ അധ്യക്ഷനായ യുഎഇ വ്യവസായമന്ത്രി സുൽത്താൻ അൽ ജാബർ അവകാശപ്പെട്ടു.
Source link