പോളണ്ടിൽ ടസ്ക് അധികാരമേറ്റു


വാ​ർ​സോ: പോ​ള​ണ്ടി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​നു​കൂ​ലി​യാ​യ ഡൊ​ണാ​ൾ​ഡ് ട​സ്ക് പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു. അ​ദ്ദേ​ഹം ഇ​ന്ന​ലെ മ​ന്ത്രി​സ​ഭ​യ്ക്കൊ​പ്പം പ്ര​സി​ഡ​ന്‍റ് അ​ന്ദ്ര​സേ​യ് ദൂ​ദ​യ്ക്കു മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ‌എ​ട്ടുവ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന മ​തേ​യൂ​സ് മൊ​റാ​വി​യ​സ്കി​യു​ടെ തീ​വ്ര​ വ​ല​തു​പ​ക്ഷ ലോ ​ആ​ൻ​ഡ് ജ​സ്റ്റീ​സ് പാ​ർ​ട്ടി ഒ​ക്‌​ടോ​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടി​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ല്ല.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടി​ൽ മൊ​റാ​വി​യ​സ്കി പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഡൊ​ണാ​ൾ​ഡ് ട​സ്കി​ന്‍റെ സ​ഖ്യ​ത്തി​ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. 2007 മു​ത​ൽ 2014 വ​രെ പ്ര​ധാ​ന​മ​ന്ത്രി​യും പി​ന്നീ​ട് യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു ട​സ്ക്.


Source link

Exit mobile version