CINEMA

‘സുന്ദരിയായ ഭാര്യയുള്ള പ്രവാസി, പൊല്ലാപ്പായി പൂർവ വിദ്യാർഥി സംഗമം’: ധ്യാൻ–അന്ന ചിത്രം വരുന്നു

ധ്യാൻ ശ്രീനിവാസനും അന്നാ രേഷ്മയും മുഖ്യവേഷങ്ങളിൽ എത്തുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമിച്ച് മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘കുടുംബസ്ത്രീയും കുഞ്ഞാടും’. പൂർവവിദ്യാർഥി സംഗമത്തെ തുടർന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് സിനിമയുടെ കഥാകേന്ദ്രം. 

തീർത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുള്ളത്. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര തുടങ്ങിയവരും അഭിനയിക്കുന്നു.

ഒരു പ്രവാസിയുടെ കുടുംബത്തിൽ പൂർവ വിദ്യാർഥി സംഗമങ്ങളെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പൂർണമായും നർമത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു സഞ്ചരിക്കുന്നത്. സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഉളവാക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിലൂടെ മുഴുനീള നര്‍മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ചിത്രങ്ങളിലെ പതിവ് നർമം ഈ സിനിമയിലും പ്രതീക്ഷിക്കുകയാണ് ആരാധകർ.

ഛായാഗ്രഹണം ലോവൽ എസ്, തിരക്കഥ, സംഭാഷണം ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിങ് രാജാകൃഷ്ണൻ വിജിത്ത്, ഗാനങ്ങൾ സിജിൽ ശ്രീകുമാർ, സംഗീതം മണികണ്ഠൻ, ശ്രീജു ശ്രീധർ, കോസ്റ്റ്യും ഡിസൈൻ ഭക്തൻ മങ്ങാട്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഡി. മുരളി, പ്രൊഡക്‌ഷൻ കൺട്രോളർ – ദീപു എസ് കുമാർ, അസ്സോഷ്യേറ്റ് ഡയറക്ടേഴ്സ് സജിത് ലാൽ, വിൽസൻ തോമസ്, ക്രീയേറ്റീവ് മാർക്കറ്റിങ് ഗോവിന്ദ് പ്രഭാകർ (ഫ്രൈഡേ ബേർഡ്), സ്റ്റിൽസ് ഷാലു പേയാട്, പിആർഒ -വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ .

English Summary:
Dhyan Sreenivasan Anna Reshma Movie Kudumbasreeyum Kunjadum


Source link

Related Articles

Back to top button