ദുൽഖറിന്റെ ‘സൂപ്പർ ഹീറോയായി’ പാർവതി തിരുവോത്ത്; തെറ്റായ വാർത്തയെന്ന് നടി

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ നായികയാകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് നടി പാർവതി തിരുവോത്ത്. അങ്ങനെയൊരു സൂപ്പർഹീറോ ചിത്രമില്ലെന്നും തെറ്റായ വാർത്തകൾ ‌പ്രചരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പാർവതി പറഞ്ഞു.
ദുൽഖർ സൽമാൻ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ പാർവതി തിരുവോത്ത് സൂപ്പർഹിറോ ആകുന്നുവെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. മലയാളത്തിൽ ആദ്യ സൂപ്പർഹീറോ നായികയാകും പാർവതിയെന്നും പ്രചരിക്കുകയുണ്ടായി.

വിക്രം നായകനാകുന്ന ‘തങ്കലാൻ’ ആണ് പാർവതിയുടെ പുതിയ റിലീസ്. പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രമായാകും പാർവതി എത്തുക.

ഒടിടി പ്ലാറ്റ്ഫോമിലും പാർവതിയുടേതായി ഒരുപിടി സീരിസുകളാണ് ഈ അടുത്തായി റിലീസ് ചെയ്തത്. നാഗചൈതന്യ നായകനായെത്തിയ ‘ദൂത്ത’ എന്ന വെബ് സീരിസിലെ പാർവതിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

English Summary:
Parvathy Thiruvothu refutes rumours of being part of a superhero film


Source link
Exit mobile version