അങ്കാറ: തുർക്കിയുടെ മുഖ്യ ഫുട്ബോൾ ലീഗായ സൂപ്പർ ലിഗ മത്സരത്തിനിടെ അങ്കാറഗുച്ചു ക്ലബ് പ്രസിഡന്റ് റഫറിയെ ഇടിച്ചുവീഴ്ത്തി. ഇതേത്തുടർന്ന് ലീഗ് മത്സരങ്ങളെല്ലാം തുർക്കിഷ് ഫുട്ബോൾ ഫെഡറേഷൻ താത്കാലികമായി നിർത്തിവച്ചു. അങ്കാറഗുച്ചു-റൈസ്പോർ മത്സരത്തിടെയാണ് ആക്രമണസംഭവങ്ങൾ അരങ്ങേറിയത്. അങ്കാറഗുച്ചുവിന്റെ ഹോം മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയശേഷം കളത്തിലേക്ക് പാഞ്ഞെത്തിയ ക്ലബ് പ്രസിഡന്റ് ഫാറുക് കോക്ക മത്സരം നിയന്ത്രിച്ച റഫറി ഹലീൽ ഉമുത് മെലറെ മുഖത്തിനിടിച്ചുവീഴ്ത്തുകയായിരുന്നു.
Source link