റി​ങ്കു, സൂ​ര്യ


പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നും റി​ങ്കു സിം​ഗി​നും അ​ർ​ധ സെ​ഞ്ചു​റി​യി​ൽ ഇ​ന്ത്യ​ക്കു മി​ക​ച്ച സ്കോ​ർ. ഇ​ന്ത്യ 19.3 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 180ൽ ​നി​ൽ​ക്കേ മ​ഴ​യെ​ത്തി​യ​തി​നെ​ത്തു​ർ​ന്ന് ക​ളി നി​ർ​ത്തി​വ​ച്ചു. മ​ഴ മാ​റി​യ​തോ​ടെ മ​ത്സ​രം 15 ഓ​വ​റാ​യി പു​ന​ർ​നി​ർ​ണ​യി​ച്ചു. ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ജ​യി​ക്കാ​ൻ 152 റ​ൺ​സ് വേ​ണ​മെ​ന്നാ​യി. 39 പ​ന്തി​ൽ 68 റ​ണ്‍​സു​മാ​യി റി​ങ്കു സിം​ഗ് പുറത്താകാതെ നിന്നു. ഒ​ന്പ​ത് ഫോ​റും ര​ണ്ടു സി​ക്സും താ​ര​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്നു പി​റ​ന്നു. അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി-20​യി​ൽ റി​ങ്കു​വി​ന്‍റെ ക​ന്നി അ​ർ​ധ സെ​ഞ്ചു​റി​യാ​ണ്.

ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ​സ്വി ജ​യ്സ്വാ​ളും (0) ശു​ഭ്മാ​ൻ ഗി​ല്ലും (0) തു​ട​ക്ക​ത്തി​ൽ​ത​ന്നെ പു​റ​ത്താ​യ​ശേ​ഷ​മാ​ണ് സൂ​ര്യ​കു​മാ​റും റി​ങ്കു സിം​ഗും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​യു​ടെ തു​ട​ക്കം ദ​യ​നീ​യ​മാ​യി​രു​ന്നു. ആ​റ് റ​ണ്‍​സി​നി​ടെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ​യെ തി​ല​ക് വ​ർ​മ (29)-സൂ​ര്യ​കു​മാ​ർ മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് മു​ന്നോ​ട്ടു​ന​യി​ച്ചു. സൂ​ര്യ​കു​മാ​ർ പു​റ​ത്താ​യ​ശേ​ഷം (36 പ​ന്തി​ൽ 56) റി​ങ്കു സിം​ഗ് ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​യി (14 പ​ന്തി​ൽ 19) ചേ​ർ​ന്ന് ഇ​ന്ത്യ​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ചു.


Source link

Exit mobile version