ടോക്കിയോ: മുൻ സൈനിക റിനാ ഗൊനോയിയെ (24) മാനഭംഗപ്പെടുത്തിയ കേസിൽ സഹപ്രവർത്തകരായിരുന്ന മൂന്നു മുൻ പട്ടാളക്കാർ കുറ്റക്കാരാണെന്ന് ജാപ്പനീസ് കോടതി വിധിച്ചു. യാഥാസ്ഥിതിക മനോഭാവം പുലർത്തുന്ന ജപ്പാൻകാർക്കിടയിൽ താൻ അനുഭവിച്ച പീഡനം യുട്യൂബിലൂടെ പുറംലോകത്തെ അറിയിക്കാൻ ധൈര്യം കാണിച്ച റിനായുടെ കഥ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു.
ഇത്തരം കാര്യങ്ങൾ പുറത്തറിയിക്കുന്നത് നാണക്കേടാണെന്നാണ് ജപ്പാൻകാരുടെ പൊതുനിലപാട്. 2021 ഓഗസ്റ്റിലാണ് റിനായെ മൂന്നു പേർ മറ്റു സഹപ്രവർത്തകരുടെ മുന്നിൽ ബലാത്സംഗത്തിനിരയാക്കിയത്.
Source link