ന്യൂഡൽഹി: കാറപകടത്തെത്തുടർന്ന് ചികിൽസയിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് അടുത്ത സീസണ് ഐപിഎല്ലിൽ മടങ്ങിയെത്തുമെന്ന് ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപ് താരം പൂർണ കായികക്ഷമത വീണ്ടെടുക്കുമെന്നും ടീമിനെ നയിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ടീം മാനേജ്മെന്റ് പ്രതികരിച്ചു. അടുത്തിടെ കോൽക്കത്തയിൽ നടന്ന ടീം ക്യാംപിൽ താരം എത്തിയിരുന്നു.
പന്തിനെ ഇംപാക്ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും ഡൽഹിയുടെ പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 2024 ഐപിഎൽ സീസണിൽ ഫിറ്റ്നസും ഫോമും വീണ്ടെടുത്താൽ ട്വന്റി-20 ലോകകപ്പ് ടീമിലേക്കും പന്തിനെ പരിഗണിച്ചേക്കും.
Source link