കേരളത്തിലെ തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് കടക്കുന്ന മലയാള ചിത്രം താൾ ആദ്യമായി ഐഎഫ്ഫ്കെ ഫിലിം മാർക്കറ്റിൽ എത്തുന്ന കമേഴ്സ്യൽ ചിത്രമായി മാറി. സിനിമാ പ്രദർശത്തിനൊപ്പം മാർക്കറ്റിങും സാധ്യമാക്കുന്ന ഐഎഫ്ഫ്കെ ഫിലിം മാർക്കറ്റിൽ നടന്ന ചിത്രത്തിന്റെ പ്രദർശനത്തിൽ ആൻസൺ പോൾ, ആരാധ്യാ ആൻ, വിവിയാ ആൻ, അരുൺ എന്നിവർ പങ്കെടുത്തു.
മറ്റു ഫിലിം ഫെസ്റ്റിവലിൽ വൻ വിജയമായി മാറിയ ഫിലിം മാർക്കറ്റ് ആദ്യമായി ഐഎഫ്ഫ്കെയിൽ എത്തുമ്പോൾ ആദ്യമായി എത്തുന്ന കമേഴ്സ്യൽ ചിത്രം താളിന് ആശംസകൾ നേർന്ന് സോഹൻ സീനുലാൽ, ഷിബു ജി. സുശീലൻ എന്നിവർ സംസാരിച്ചു. മലയാള സിനിമാ പ്രേമികളുടെ ഒത്തുകൂടലിന്റെ ലോകമായ ഐഎഫ്ഫ്കെയുടെ ഭാഗമായ കേരള ഫിലിം മാർക്കറ്റിൽ താൾ ആദ്യ കമേഴ്സ്യൽ ചിത്രമായി പ്രദർശിപ്പിക്കാനും മാർക്കറ്റ് ചെയ്യാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ പിആർഓ പ്രതീഷ് ശേഖർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ രാജസാഗർ, തിരക്കഥകൃത്ത് ഡോ.ജി കിഷോർ,നിർമ്മാതാവ് മോണിക്ക കമ്പാട്ടി എന്നിവർ നന്ദി രേഖപ്പെടുത്തി. താൾ ചിത്രം വിജയകരമായി തിയറ്ററിൽ രണ്ടാം വാരത്തിലേക്കു കടക്കുകയാണ്.
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ നിർമ്മിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.താളിലെ മനോഹരമായ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ബിജിബാൽ ആണ്. രൺജി പണിക്കർ, രോഹിണി, രാഹുൽ മാധവ്, മറീനാമൈക്കിൾ, നോബി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഛായാഗ്രഹണം: സിനു സിദ്ധാർഥ്,സംഗീതം: ബിജിബാൽ, ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ്, വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ: റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു.
English Summary:
Kerala Film Market, a promising initiative for filmmakers
Source link