ആവേശമായി ‘രജനി’യുടെ പുതിയ ടീസർ

തലൈവർ രജനികാന്തിന്റെ ജന്മദിനത്തിൽ കാളിദാസ് നായകനായി എത്തിയ ‘രജനി’യുടെ പുതിയ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സമൂഹമാധ്യമങ്ങളിലും മറ്റും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. നമിത പ്രമോദ് ആണ് സിനിമയിൽ നായിക.
പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്ന് നിർമിച്ച് നവാഗതനായ വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് രജനി. സമീപകാലത്തു ഇറങ്ങിയ നല്ലൊരു ഇൻവെസ്റ്റിഗറ്റീവ് ക്രൈം ത്രില്ലർ എന്ന് തന്നെ വേണം രജനിയെ വിശേഷിപ്പിക്കാൻ. മലയാളത്തിലും തമിഴിലുമായി ഒരുക്കിയിരിക്കുന്ന ഈ ദ്വിഭാഷ ചിത്രം ത്രില്ലിങ് അനുഭവവുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.
ഈ അടുത്ത് കാലത്ത് ഇറങ്ങിയതിൽ കാളിദാസ് ജയറാം എന്ന നടന്റെ വേറിട്ടൊരു കഥാപാത്രമാണ് രജനി ചിത്രത്തിലെ നവീൻ. ഒരു കൊലപാതകത്തിന്റെ നിഗൂഢതകൾ ചുരുളഴിയിക്കാൻ ഉള്ള അന്വേഷണം ആണ് ചിത്രം പറയുന്നത്. സമൂഹത്തിൽ ഒരു വിഭാഗം അനുഭവിക്കുന്ന വിഷയവും ചിത്രം ചർച്ച ചെയ്യപ്പെടുന്നുണ്ട് . തികച്ചും വ്യത്യസ്തമായ മേക്കിങ്,സ്ക്രിപ്റ്റ് മികവ് എന്നിവ കൊണ്ടും രജനി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു.
English Summary:
Rajini New Teaser
Source link