ലണ്ടൻ: ഒക്ടോബറിനുശേഷം ടോട്ടൻഹാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ആദ്യ ജയം സ്വന്തമാക്കി. റിച്ചാർലിസണിന്റെ ഇരട്ട ഗോൾ മികവിൽ ടോട്ടൻഹാം 4-1നു ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. 38, 60 മിനിറ്റുകളിലാണു റിച്ചാർലിസണ് വലകുലുക്കിയത്. ഡെസ്റ്റിനി ഉഡോഗി (26’), സണ്‍ ഹ്യൂഗ് മിൻ (85’ പെനാൽറ്റി) എന്നിവരാണു മറ്റു ഗോളുകൾ നേടിയത്. ന്യൂകാസിലിനായി ജോയലിന്റണ് ആശ്വാസ ഗോൾ നേടി. 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണു ടോട്ടൻഹാം.
Source link