നിർണായക പോരാട്ടത്തിന് യുണൈറ്റഡ്

മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമാകും. ഗ്രൂപ്പ് എയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ഗ്രൂപ്പ് സിയിൽ നാപ്പോളിക്കുമാണ് ഇന്നത്തെ മത്സരങ്ങൾ നിർണായകമാകുക. ഫോമിലെത്താൻ പാടുപെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഓൾഡ് ട്രാഫർഡിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഒരു ജയവും ഒരു സമനിലയും മാത്രമുള്ള യുണൈറ്റഡ് നാലു പോയിന്റുമായി അവസാന സ്ഥാനത്താണ്.
ഇന്ന് യുണൈറ്റഡ് ജയിക്കുകയും അഞ്ചു പോയിന്റ് വീതമുള്ള കോപ്പൻഹേഗൻ- ഗലറ്റ്സറെ മത്സരം സമനിലയാകുകയും ചെയ്താൽ ചുവന്നചെകുത്താൻമാർക്ക് പ്രീക്വാർട്ടറിലെത്താം.
Source link