യുഎസ് യുദ്ധവിമാനം തകർന്നുവീണു

സീയൂൾ: യുഎസ് വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനം ദക്ഷിണകൊറിയയിൽ തകർന്നുവീണു. ഗുൻസാൻ വ്യോമസേനാ ആസ്ഥാനത്തുനിന്നു പരിശീലനപ്പറക്കലിനു പുറപ്പെട്ട വിമാനം കടലിൽ പതിക്കുകയായിരുന്നു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ചു രക്ഷപ്പെട്ടു. സംഭവത്തിൽ ദക്ഷിണകൊറിയയിലെയും യുഎസിലെയും സൈനികവൃത്തങ്ങൾ പ്രതികരണത്തിനു തയാറായിട്ടില്ല. മേയിലും യുഎസിന്റെ എഫ്-16 യുദ്ധവിമാനം ദക്ഷിണകൊറിയയിൽ തകർന്നിരുന്നു.
Source link