പാരീസിലെ ആഡംബരഹോട്ടലില്‍ കാണാതായ കോടികളുടെ വജ്രമോതിരം ഒടുവില്‍ കണ്ടെത്തിയത് വാക്വം ക്ലീനറില്‍


പാരീസ്: ഫ്രാന്‍സിലെ പ്രമുഖ ആഡംബരഹോട്ടലായ റിറ്റ്‌സ് പാരീസില്‍ വെച്ച് കാണാതായ വിലപിടിപ്പുള്ള മോതിരം വാക്വം ക്ലീനറില്‍നിന്ന് കണ്ടെത്തി. 7,50,000 പൗണ്ട് ( ഏഴ് കോടിയിലധികം രൂപ) വിലവരുന്ന വജ്രമോതിരമാണ് കാണാതായത്. 6.51 കാരറ്റ് മതിപ്പുള്ള വജ്രമാണ് മോതിരത്തിലുള്ളത്. മലേഷ്യയില്‍ നിന്നുള്ള വ്യവസായ പ്രമുഖയുടെ പക്കല്‍ നിന്നാണ് മോതിരം നഷ്ടപ്പെട്ടത്. ഡിസംബര്‍ എട്ടിനാണ് മോതിരം കാണാതായതായി അതിഥി (പേര് വെളിപ്പടുത്തിയിട്ടില്ല) പരാതി നല്‍കിയത്. മുറിയില്‍ നിന്ന് പുറത്തുപോകുന്നതിനുമുമ്പ് മോതിരം മേശപ്പുറത്ത് വെച്ചിരുന്നതായും മടങ്ങിയെത്തിയപ്പോള്‍ മോതിരം കാണാനില്ലെന്നും അവര്‍ പറഞ്ഞു. ഹോട്ടലിലെ ജീവനക്കാരില്‍ ഒരാള്‍ മോതിരം മോഷ്ടിച്ചതായി സംശയിക്കുന്നതായി കാണിച്ച് അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരിയ്ക്ക് മൂന്ന് ദിവസത്തെ സൗജന്യതാമസം റിറ്റ്‌സ് അധികൃതര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.


Source link

Exit mobile version