ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം ‘കാതലിന്’ ഐഎഫ്എഫ്കെയിലും മികച്ച സ്വീകരണം. തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമയായിട്ടും ‘കാതല്‍’ കാണാന്‍ വന്‍ തിരക്കാണുണ്ടായത്. സംവിധായകനുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനം.
രണ്ടാഴ്ചയിലധികമായി തിയറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയായിട്ടും ഐഎഫ്എഫ്കെയില്‍ ‘കാതല്‍’ കാണാന്‍ നീണ്ട നിര തന്നെയുണ്ടായി. സംവിധായകന്‍ ജിയോ ബേബി, തിരക്കഥാകൃത്തുക്കള്‍, സംഗീത സംവിധായകന്‍ എന്നീ അണിയറ പ്രവര്‍ത്തകരും പ്രധാന കഥാപാത്രത്തെ അതരിപ്പിച്ച നടന്‍ സുധിയുള്‍പ്പെടേയുള്ള അഭിനേതാക്കളും കൈരളി തിയറ്ററിലെ പ്രദര്‍ശനത്തിന് എത്തി.
സിനിമയ്ക്ക് ശേഷം കാഴ്ചക്കാരുമായുള്ള ആശയവിനിമയത്തില്‍ നിറഞ്ഞ് നിന്നത്, മലയാളികളല്ലാത്ത പ്രേക്ഷകരുടെ പ്രശംസയും, ക്വിയര്‍ സമൂഹത്തില്‍ നിന്നുള്ളവരുടെ നന്ദിപ്രകടനവും. തിയ്യറ്ററിന് പുറത്ത് പ്രത്യേക ആഘോഷവും അരങ്ങേറി.
തിയ്യറ്റില്‍ ഓടിക്കൊണ്ടിരിക്കെ സിനിമയ്ക്ക് ഐഎഫ്എഫ്കെയില്‍ ഇത്രയും വലിയ സ്വീകരണം കിട്ടുന്നത് മനം നിറക്കുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി. പ്രേക്ഷക സ്വീകരണത്തിന്‍റെ ത്രില്ലിലാണ് നടന്‍ സുധിയും. ചിത്രത്തിന്‍റെ രണ്ട് പ്രദര്‍ശനം കൂടി ഐഎഫ്എഫ്കെയില്‍ ഉണ്ടാകും.
English Summary:
Kaathal The Core movie screened in IFFK 2023
Source link