CINEMA

മകൾക്കു വേണ്ടി ഒരുമിച്ചെത്തി ആമിർ ഖാനും ആദ്യ ഭാര്യ റീനയും; ചിത്രങ്ങൾ

മകള്‍ ഇറ ഖാന് വേണ്ടി വേദിയില്‍ ഒന്നിച്ചെത്തി ആമിര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയും. സിഎസ്ആര്‍ ജേര്‍ണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌സില്‍ ഇന്‍സ്‌പെയ്റിങ് യൂത്തിനുള്ള പുരസ്‌കാരം ഇറ നേടിയിരുന്നു. അച്ഛനും അമ്മയ്ക്കും ഭാവി വരന്‍ നൂപുര്‍ ശിഖരെയ്‌ക്കൊപ്പമാണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇറ ഖാന്‍ എത്തിയത്. 

1986 ലായിരുന്നു ആമിർ ഖാനും റീന ദത്തയുമായുളള വിവാഹം 2002 ൽ ഇരുവരും വിവാഹമോചിതരായി.ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനും ഇറ എന്ന മകളുമുണ്ട്.

മാനസികാരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ അഗത്സു ഫൗണ്ടേഷന്റെ സിഇഒയും സ്ഥാപകയുമാണ് ഇറ. “ഈ ആദരവിന് നന്ദി.  എനിക്ക് ഒരുപാട് രസകരമായ ആളുകളുമായി ഈ വേദി പങ്കിടാൻ കഴിഞ്ഞു! ഈ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്നതിന് മുഴുവൻ അഗത്സു ഫൗണ്ടേഷൻ പ്രവർത്തകർക്കും നന്ദി.’’–ഇറ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഏകദേശം ആറ് വർഷം മുമ്പ് ക്ലിനിക്കൽ ഡിപ്രഷൻ ഉണ്ടെന്ന് കണ്ടെത്തിയ ഇറാ ഖാൻ സോഷ്യൽ മീഡിയയിൽ തന്റെ പോരാട്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. താനും മകൾ ഇറയും വർഷങ്ങളായി മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നുണ്ടെന്നുണ്ടെന്ന ആമിറിന്റെ വെളിപ്പെടുത്തലും വലിയ ചർച്ചയായിരുന്നു.

മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ ഇറ നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. മാനസികാരോഗ്യത്തെ സംസാരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ബാല്യകാലത്തെക്കുറിച്ചും കുടുംബത്തിലെ വിഷാദരോഗ പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം ഇറ പറയാറുണ്ട്. മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം കൂടുതല്‍പേരിലേക്ക് എത്തിക്കുന്നതിനാാണ് അഗസ്തു ഫൗണ്ടേഷന്‍ കമ്മ്യൂണിറ്റ ഓര്‍ഗനൈസേഷൻ ആരംഭിക്കുന്നത്.  ഫൗണ്ടേഷൻ ഒരു കമ്മ്യൂണിറ്റി സെന്ററും  ഒരു ക്ലിനിക്കും നടത്തുന്നുണ്ട്. 

English Summary:
Aamir Khan, ex-wife Reena Dutta come together as a family as daughter Ira Khan receives award


Source link

Related Articles

Back to top button