രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ: രഞ്ജിത്തിനെ പരിഹസിച്ച് ഹരീഷ് പേരടി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍ ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്നായിരുന്നു ഹരീഷ് പേരടി കുറിച്ചത്.
‘‘രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു…ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി …സ്വന്തം മണ്ട എങ്ങനെ നിങ്ങളെ സഹിക്കുന്നു…മണ്ട സലാം.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.

ചലച്ചിത്ര പുരസ്ക്കാരദാന ചടങ്ങിനിടെ നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്ന സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന സമയമത്രയും എഴുന്നേറ്റ് നിൽക്കുകയായിരുന്നു രഘു.  ഭീമൻ രഘുവിന് ആ മസിൽ മാത്രമേയുള്ളുവെന്നായിരുന്നു ഈ വിഷയത്തിൽ രഞ്ജിത്തിന്റെ മറുപടി. 

‘‘എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ നോക്കിയില്ല എന്നതാണ്. കാരണം മിസ്റ്റര്‍ രഘൂ നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസ്സില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ. മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞത്, രഘൂ നിങ്ങളെ ശക്തി കൊണ്ടും ബുദ്ധി കൊണ്ടും എനിക്ക് കീഴ്‌പ്പെടുത്താന്‍ ആവില്ല. ശക്തി കൊണ്ട് മനസിലായി, ബുദ്ധികൊണ്ട്? എന്ന് രഘു തന്നെ ചോദിച്ചു. ബുദ്ധികൊണ്ട് ഞാന്‍ നിങ്ങളെ കുറിച്ച് തമാശ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവണ്ടേ എന്നായിരുന്നു പറഞ്ഞത്.’’–രഞ്ജിത്തിന്റെ വാക്കുകൾ.

English Summary:
Hareesh Peradi Against Ranjith


Source link
Exit mobile version