ക്യാപ്റ്റൻ രോഹിത്; തീരുമാനം പിന്നീട്
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ നയിക്കുമോ എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കേണ്ടതില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. “ഇപ്പോൾ എന്തിനാണ് വ്യക്തത ഉണ്ടാകേണ്ടത്? ലോകകപ്പ് ജൂണിലാണ് ആരംഭിക്കുന്നത്. അതിനുമുന്പ് അഫ്ഗാനിസ്ഥാനെതിരായ പരന്പരയും ഐപിഎല്ലുമുണ്ട് ’’- ജയ് ഷാ പറഞ്ഞു. പരിക്കേറ്റ് വിശ്രമത്തിലുള്ള ഹർദിക് പാണ്ഡ്യ അഫ്ഗാനിസ്ഥാനെതിരേയുള്ള പരന്പരയിൽ കളിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Source link