രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ക്വാർട്ടർ പോരാട്ടത്തിനായി കേരളം ഇന്ന് കളത്തിൽ. ദീപക് ഹൂഡയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന രാജസ്ഥാനാണ് ക്വാർട്ടർ പോരാട്ടത്തിൽ സഞ്ജു സാംസണിന്റെയും സംഘത്തിന്റെയും എതിരാളികൾ. ഹരിയാന x ബംഗാൾ, വിദർഭ x കർണാടക, മുംബൈ x തമിഴ്നാട് എന്നീ ക്വാർട്ടർ പോരാട്ടങ്ങളും ഇന്ന് അരങ്ങേറും. ക്വാർട്ടർ കടന്ന് മുന്നേറാനുള്ള തയാറെടുപ്പിലാണ് കേരളം. ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കുന്ന കേരളത്തിന് കടുത്ത വെല്ലുവിളിയായിരിക്കും രാജസ്ഥാൻ. ഗ്രൂപ്പ് ഡി ചാന്പ്യന്മാരായി നേരിട്ട് ക്വാർട്ടറിലേക്ക് എത്തിയതാണ് ദീപക് ഹൂഡയും സംഘവും. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച ആറ് മത്സരങ്ങളിലും രാജസ്ഥാൻ ജയം നേടിയിരുന്നു.
Source link