SPORTS

ക്വാ​ർ​ട്ട​ർ ക​ട​ന്പ; വിജയ് ഹസാരെയിൽ കേ​ര​ളം x രാ​ജ​സ്ഥാ​ൻ ക്വാ​ർ​ട്ട​ർ ഇ​ന്ന്


രാ​ജ്കോ​ട്ട്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​നാ​യി കേ​ര​ളം ഇ​ന്ന് ക​ള​ത്തി​ൽ. ദീ​പ​ക് ഹൂ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങു​ന്ന രാ​ജ​സ്ഥാ​നാ​ണ് ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ സ​ഞ്ജു സാം​സ​ണി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും എ​തി​രാ​ളി​ക​ൾ. ഹ​രി​യാ​ന x ബം​ഗാ​ൾ, വി​ദ​ർ​ഭ x ക​ർ​ണാ​ട​ക, മും​ബൈ x ത​മി​ഴ്നാ​ട് എ​ന്നീ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ളും ഇ​ന്ന് അ​ര​ങ്ങേ​റും. ക്വാ​ർ​ട്ട​ർ ക​ട​ന്ന് മു​ന്നേ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കേ​ര​ളം. ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന കേ​ര​ള​ത്തി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി​രി​ക്കും രാ​ജ​സ്ഥാ​ൻ. ഗ്രൂ​പ്പ് ഡി ​ചാ​ന്പ്യ​ന്മാ​രാ​യി നേ​രി​ട്ട് ക്വാ​ർ​ട്ട​റി​ലേ​ക്ക് എ​ത്തി​യ​താ​ണ് ദീ​പ​ക് ഹൂ​ഡ​യും സം​ഘ​വും. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ക​ളി​ച്ച ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും രാ​ജ​സ്ഥാ​ൻ ജ​യം നേ​ടി​യി​രു​ന്നു.


Source link

Related Articles

Back to top button